Image

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ജൂണ്‍ 15 ന് ഫിലാഡല്‍ഫിയായില്‍

രാജു ശങ്കരത്തില്‍ ( മാപ്പ് പി ആര്‍.ഒ) Published on 29 May, 2019
മാപ്പ്  പോള്‍ വര്‍ക്കി  മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ജൂണ്‍ 15 ന് ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍  ഫിലാഡെല്‍ഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തില്‍  എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പോള്‍ വര്‍ക്കി  മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി 56    ചീട്ടുകളി മത്സരം ജൂണ് 15ണ്‍ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍  മാപ്പ് ഇന്ത്യന്‍  കമ്യൂണിറ്റി സെന്ററില്‍  വച്ച് (7733 Castor Ave , Philadelphia , PA 19152 ) നടത്തപ്പെടുന്നു .
56  എന്ന  അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി പിന്തുടരുന്ന ഈ മത്സരത്തില്‍ ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വാനിയാ, ഡെലവര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയാ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ടീമുകള്‍ കൂടാതെ  ധാരാളം ചീട്ടുകളി പ്രേമികള്‍  പങ്കെടുക്കുവാനായി എത്തിചേരുവാന്‍ സന്നദ്ധത  പ്രകടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഗെയിം വിജയികള്‍ക്ക് ട്രോഫികളും  കാഷ് അവാര്‍ഡുകളും നല്‍കപ്പെടും.  ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വാശിയേറിയ ഈ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കായി ചെയര്‍മാന്‍ തോമസ് എം . ജോര്‍ജ്ജ് , കോചെയര്‍മാന്‍മാരായ  ജോണ്‍സണ്‍ മാത്യു, സാബു സ്കറിയാ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (മാപ്പ് പ്രസിഡന്‍റ്): 2012869169, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി): 2014465027,  ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071, തോമസ് എം. ജോര്‍ജ്ജ് (ചെയര്‍മാന്‍): 215 6200323, സാബു സ്കറിയാ ( കോചെയര്‍മാന്‍:267 980 7923 , ജോണ്‍സണ്‍ മാത്യു ( കോചെയര്‍മാന്‍: 215 7409486.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക