Image

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സില്‍ ജോസി ജോസഫ് പങ്കെടുക്കും

സുനില്‍ തൈമറ്റം Published on 29 May, 2019
ഇന്ത്യ പ്രസ് ക്ലബ് ദേശീയ  കോണ്‍ഫ്രന്‍സില്‍ ജോസി ജോസഫ് പങ്കെടുക്കും
ന്യുജേഴ്‌സി:  അമേരിക്കയിലെ  മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത്   ദേശീയ  കോണ്‍ഫ്രന്‍സ്   2019  ഒക്ടോബര്‍  10,11,12  തീയതികളില്‍ ന്യുജേഴ്‌സിഎഡിസണ്‍ ഹോട്ടല്‍  കോണ്‍ഫ്രന്‍സ്  സെന്ററില്‍ (E Hotel Banquet & Conference)   നടക്കും .ഇന്ത്യ പ്രസ് ക്ലബ്  മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന "മാധ്യമശ്രീ" പുരസ്കാരത്തിന്   അര്‍ഹനായ   ജോസി ജോസഫ് ദേശീയ  കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. .കോണ്‍ഫ്രന്‍സിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ ചാപ്റ്ററുകളുടെ മീറ്റിങ്ങുകള്‍ പൂര്‍ത്തിയായി.ആദര്‍ശ് ഭവന കുഭകോണം , കോമണ്‍ വെല്‍ത്ത് അഴിമതി ,2ജി സ്‌പെക്ട്രം കേസിലെ അനില്‍ അംമ്പാനി പോലെയുള്ളവരുടെ പങ്ക്,പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകം അറിയുന്നത് ജോസിയുടെ റിപ്പോര്‍ട്ടിങ്ങുകളിലൂടെയാണ്.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ശ്രദ്ധേയമായിരുന്നു.

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത്   ദേശീയ  കോണ്‍ ഫ്രന്‍സിന്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കോണ്‍ഫ്രന്‍സ്‌ന്റെ മാറ്റ് കൂട്ടും.

എട്ടാമത്   ദേശീയ  കോണ്‍ ഫ്രന്‍സ്   സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര (നാഷണല്‍ പ്രസിഡന്റ്),   സുനിൽ തൈമറ്റം (
ജനറൽ സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ്  (വൈസ് പ്രസിഡന്റ്),  അനില്‍ ആറന്മുള  (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍),  ഡോ.ജോര്‍ജ് എം. കാക്കനാട്ട് (പ്രസിഡന്റ് ഇലക്ട്),  ശിവന്‍ മുഹമ്മ   (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക