Image

സാന്‍ഹൊസെയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരുടെ 'ക്‌നാനായ യുവജന സംഗമം'

പി.ആര്‍.ഓ. വിവിന്‍ ഓണശ്ശേരില്‍ Published on 30 May, 2019
സാന്‍ഹൊസെയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരുടെ 'ക്‌നാനായ യുവജന സംഗമം'
സാന്‍ഹൊസെ: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സാന്‍ഹൊസെയിലെ ക്‌നാനായ യുവതിയുവാക്കളെ ഒന്നിച്ചൊരു കുടക്കീഴില്‍ അണിനിരത്തുവാന്‍ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദേവാലയത്തിലെ ഇടവക വികാരി ഫാ.സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരുടെ സംഗമം നടത്തുന്നു.

ഈ സംഗമത്തിന്റെ തുടക്കമെന്ന നിലയില്‍ ജൂണ്‍ 2-ാം തീയതി ഞായറാഴ്ച 4.00 PMന് സീറോ-മലബാര്‍ ഇംഗ്ലീഷ് കുര്‍ബാനയും അതിനെ തുടര്‍ന്ന് യുവജനങ്ങളും മാതാപിതാക്കളും ചേര്‍ന്ന് ഗെയിംസും, സൗഹൃദ വോളിബോള്‍ മത്സരവും മീറ്റിംഗും ഉണ്ടായിരിക്കും.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവതീയുവാക്കളെ എങ്ങനെ ഇടവയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും എന്ന് പാരിഷ് കൗണ്‍സിലില്‍ വന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ക്‌നാനായ സംഗമം. മാസത്തിലെ എല്ലാ ആദ്യ ഞായറാഴ്ചയും സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാനയും തുടര്‍ന്ന് അവരുടെ കൂട്ടായ്മയും നടത്തുവാന്‍ പാരീഷ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ക്‌നാനായ യുവജന സംഗമത്തിനു കൈക്കാരന്‍മാരായ സിജോ പറപ്പള്ളില്‍, ബേബി ഇടത്തില്‍, എബ്രഹാം രാമച്ചനാട്ട്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.



സാന്‍ഹൊസെയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരുടെ 'ക്‌നാനായ യുവജന സംഗമം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക