Image

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി

മാത്യു തട്ടാമറ്റം (പി.ആര്‍.ഒ) Published on 30 May, 2019
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായ  ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി
കുറഞ്ഞ കാലം കൊണ്ട് നോര്‍ത്ത് അമേരിക്കന്‍ മലയാളി മനസ്സില്‍ ചിരപ്രതീക്ഷ നേടിയെടുത്ത ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വിജയപ്രദമായ ജൈത്രയാത്രയില്‍ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായിരുന്നു സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണമന്ന ആഗ്രഹമാണ് പൂവണിഞ്ഞിരിക്കുന്നത്.
   
ചിക്കാഗോയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡെസ്‌പ്ലെയിന്‍സ് (Desplains) സിറ്റിയുടെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല ബില്‍ഡിംഗ് സ്വന്തമാക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ക്ലബ്ബ് കുടുംബാംഗങ്ങള്‍.
   
സോഷ്യല്‍ ക്ലബ്ബ് മുന്‍ പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവിന്റെ കാലത്ത് തുടങ്ങിവച്ച ബില്‍ഡിംഗ് പദ്ധതി പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പിള്ളി, സെക്രട്ടറി റോണി തോമസ്, ട്രഷറര്‍ സണ്ണി ഇടിയാലി, ജോയിന്റ് സെക്രട്ടറി സജി തേക്കുംകാട്ടില്‍, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ബില്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സാജു കണ്ണംപള്ളി, ബില്‍ഡിംഗ് ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ഈണ്ടിക്കുഴി, മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ ചക്കാലപ്പടവന്‍, അലക്‌സ് പടിഞ്ഞാറേല്‍, ബില്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ സജി മുല്ലപ്പള്ളി, ജോസ് മണക്കാട്ട്, പ്രസാദ് വെള്ളിയാന്‍, മാനി കരികുളം, സിറിയക് കൂവക്കാട്ടില്‍, ബിനു കൈതക്കത്തൊട്ടിയില്‍, സിബി കദളിമറ്റം, ജോമോന്‍ തൊടുകയില്‍, ബിജു കിഴക്കേക്കുറ്റ്, ബൈജു ജോസ് ഇവരെക്കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ കുടുംബങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആണ് ബില്‍ഡിംഗ് സ്വപ്നം യാഥാര്‍ത്ഥ്യമായത് എന്ന് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര നന്ദിയോടുകൂടി അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക