Image

കുടുംബസംഗമവും ഗ്രാജുവേഷന്‍ സെറിമണിയും

ജോര്‍ജ് തുമ്പയില്‍ Published on 31 May, 2019
കുടുംബസംഗമവും ഗ്രാജുവേഷന്‍ സെറിമണിയും
പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബസംഗമവും ഈ വര്‍ഷം ഹൈസ്‌ക്കൂളില്‍ നിന്നു ഗ്രാജുവേറ്റു ചെയ്യുന്ന വിദ്യാര്‍ത്ഥികളെആദരിക്കുന്ന ചടങ്ങും സംയുക്തമായി മെയ് 26 ഞായര്‍,  27 തിങ്കള്‍ എന്നീ തീയതികളിലായി സമുചിതമായി ആഘോഷിക്കപ്പെട്ടു. 26-ാം തീയതി വൈകുന്നേരം 4 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ഇടവക വികാരി റവ.ഡോ.ജോര്‍ജ്ജ് കോശി സദസിനു സ്വാഗതം ആശംസിച്ചു. ഇടവകാംഗങ്ങള്‍-വിശിഷ്യാ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍-അവതരിപ്പിച്ച കലാപരിപാടികള്‍ മികവുറ്റതും അത്യന്തം ഹൃദ്യവുമായിരുന്നു.

രണ്ടാം ദിവസം രാവിലെ 9.30ന് പ്രഭാതനമസ്‌കാരത്തോടുകൂടെ പരിപാടികള്‍ ആരംഭിച്ചു. സുപ്രസിദ്ധ വാഗ്മി റവ.ഡോ.തിമോത്തി(ടെന്നി) തോമസ് മുഖ്യാതിഥി ആയിരുന്നു. 'Christian Family as Domestic Church' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഹൃദ്യവും കുടുംബജീവിത്തിന് ഏറെ പ്രയോജനകരവുമായിരുന്നു. കോട്ടയം ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ റവ.ഫാ. പി.എ.മാത്യൂസ് ആഭ്യന്തര ചടങ്ങുകളില്‍ സംബന്ധിച്ചു. ഡോ.ഫിലിപ് ജോര്‍ജ്, കുമാരി അഞ്ജലി റ്ററന്‍സണ്‍ എന്നിവര്‍ മികവുറ്റ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി.

കുടുംബസംഗമവും ഗ്രാജുവേഷന്‍ സെറിമണിയുംകുടുംബസംഗമവും ഗ്രാജുവേഷന്‍ സെറിമണിയുംകുടുംബസംഗമവും ഗ്രാജുവേഷന്‍ സെറിമണിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക