Image

ജോസഫ്‌ ചെരിയംപുറത്ത്‌ അറ്റ്‌ലാന്റയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2011
ജോസഫ്‌ ചെരിയംപുറത്ത്‌ അറ്റ്‌ലാന്റയില്‍ നിര്യാതനായി
അറ്റ്‌ലാന്റാ (ജോര്‍ജിയ): കോഴിക്കോട്‌ കൂരാച്ചുണ്ട്‌ സ്വദേശിയും അറ്റ്‌ലാന്റയില്‍ സ്ഥിരതാമസക്കാരനുമായ ജോസഫ്‌ ചെരിയംപുറത്ത്‌ (ഔസേപ്പച്ചന്‍ -76) നിര്യാതനായി. ജൂലൈ 16-ന്‌ ശനിയാഴ്‌ച അറ്റ്‌ലാന്റയില്‍ സംസ്‌കാരം നടത്തും.

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ആഗസ്‌തി ചെരിയംപുറത്തിന്റേയും കത്രീനാ പള്ളിവാതുക്കലിന്റേയും രണ്ടാമത്തെ മകനാണ്‌ പരേതന്‍.

ഭാര്യ: മേരി കല്ലാനോട്‌ അറയ്‌ക്കല്‍ കുടുംബാംഗം.

മക്കള്‍: ആന്റണി (അറ്റ്‌ലാന്റാ), തോംസണ്‍ (അയര്‍ലന്റ്‌), ജോര്‍ജ്‌ (അറ്റ്‌ലാന്റാ), ജോസ്‌ (ഷിക്കാഗോ), മധു (അറ്റ്‌ലാന്റാ), ബിനു (അറ്റ്‌ലാന്റാ), കാതറിന്‍ (മിനി) അറ്റ്‌ലാന്റാ.

മരുമക്കള്‍: ലൂസി പാറേക്കുടിയില്‍, സലോമി വട്ടപ്പലത്ത്‌, ഡെയ്‌സി അന്തീനാട്ട്‌, ലീന വല്യാത്ത്‌, ജയ വട്ടപ്പലത്ത്‌, ലിസി വടക്കേമുറി, ഷാജി ആന്റണി പ്ലാപ്ലാക്കല്‍.

സഹോദരങ്ങള്‍: ലീല (പെന്‍സില്‍വേനിയ), കാതറിന്‍ (കാലിഫോര്‍ണിയ), മേരി (പെന്‍സില്‍വേനിയ), ഏലിയാമ്മ (അറ്റ്‌ലാന്റാ). ത്രേസ്യക്കുട്ടി (കോഴിക്കോട്‌), പരേതരായ തൊമാച്ചന്‍, അപ്പച്ചന്‍, പെണ്ണമ്മ, ഉറിശിക്കുട്ടി.

ജൂലൈ 15-ന്‌ വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ ഇറ്റേര്‍ണല്‍ ഹില്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

ജൂലൈ 16-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ (ലോഗന്‍വില്ലി, അറ്റ്‌ലാന്റാ) വെച്ച്‌ മൃതദേഹ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ (706 589 7892), മിനി (732 500 3273). ഇമെയില്‍: josejosephc2010@hotmail.com
ജോസഫ്‌ ചെരിയംപുറത്ത്‌ അറ്റ്‌ലാന്റയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക