Image

വൈസ്മെന്‍ ഇന്റര്‍നാഷനല്‍ ക്ലബ്ബിന്റെ റീജിണല്‍ സമ്മേളനം നാളെ ന്യു യോര്‍ക്കില്‍

കോരസണ്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ Published on 31 May, 2019
വൈസ്മെന്‍ ഇന്റര്‍നാഷനല്‍ ക്ലബ്ബിന്റെ റീജിണല്‍ സമ്മേളനം നാളെ ന്യു യോര്‍ക്കില്‍
ന്യൂയോര്‍ക്ക്:  വൈസ്മെന്‍ ഇന്റര്‍നാഷനല്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റ്റിക് റീജിണല്‍ സമ്മേളനം, ജൂണ്‍ 1 നു , ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. സമ്മേളനം സംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തിയതായി റീജിയന്‍ ഡയറക്ടര്‍ മാത്യു ചാമക്കാല പറഞ്ഞു.

ഒരു ദിവസം മുഴുവന്‍ നീളുന്ന സമ്മേളനത്തില്‍ അന്തര്‍ദേശീയ , ദേശീയ നേതാക്കളും പങ്കെടുക്കും. 1922 ഇല്‍ ഒഹായോയിലെ ടോളിഡോയിലുള്ള YMCA യുടെ ഒരു ചെറിയ സേവന സംഘടനയായി തുടങ്ങിയ വൈസ്മെന്‍സ് ക്ലബ്ബ് ഇന്ന് 66 രാജ്യങ്ങളില്‍ ശക്തമായ വേരുകളുള്ള സേവക സംഘടനയായി വളര്‍ന്നു. സ്വിറ്റസര്‍ലണ്ടിലെ ജനീവ കേന്ദ്രമായി, തായ്ലന്‍ഡില്‍ ഉപകേന്ദ്രമുള്ള ഈ സംഘടനക്ക് 25,000 ലേറെ പ്രവര്‍ത്തകരുണ്ട്. ജഡ്ജ് പോള്‍ വില്യം അലക്‌സാണ്ടര്‍ തുടങ്ങിയ ചെറുകൂട്ടം ലോകത്തിലെ മലേറിയ നിര്‍മാര്‍ജന രംഗത്തും ശക്തമായ കുടുംബ കൂട്ടായ്മകള്‍ക്കും മികവ് തെളിയിച്ചു വലിയ പ്രസ്ഥാനമായി മാറി.

അടുത്ത അന്തര്‍ദേശീയ സമ്മേളനം ഡെന്മാര്‍ക്കിലാണ് നടക്കുക. 2022 ഇല്‍ ശതവാര്‍ഷികാഘോഷം ഹവായിലും നടത്തപ്പെടും. ക്ലബ്ബ് സ്ഥാപകന്‍ ജഡ്ജ് പോള്‍ വില്യം അലക്‌സാണ്ടറുടെ സ്മരണയ്ക്ക് ഒഹായോയില്‍ ഒരു സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇന്ത്യയിലും കൊറിയയിലും യൂറോപ്പിലും ക്ലബ്ബ് വളരെ ശക്തമാണ്, അമേരിക്കയില്‍ ക്ലബ്ബിന്റെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടു വിവിധ പദ്ധതികള്‍ രൂപപ്പെടുത്തുന്നുണ്ട്.

രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് മുന്നോടിയായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഓരോ രാജ്യത്തിന്റെ പതാകയുമായി ഘോഷയാത്ര, പ്രാര്‍ഥനകള്‍ , തുടങ്ങിയ ചടങ്ങുകള്‍. തുടര്‍ന്ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ , മുന്‍ അന്തര്‍ദേശീയ അധ്യക്ഷ ജോന്‍ വില്‍സണ്‍ (കാനഡ), അമേരിക്കന്‍ അധ്യക്ഷന്‍ റ്റിബോര്‍ ഫോക്കി (കാലിഫോര്‍ണിയ) ചാര്‍ളി റെഡ്മണ്ട് , ഹിസ്റ്റോറിയന്‍ ഡെബ്ബി റെഡ്മണ്ട്, കെവിന്‍ കമ്മിങ്സ് , ഡേവിഡ് ഹാസന്‍ഫസ്, ഷാജു സാം, കോരസണ്‍ വര്‍ഗീസ്, ഡോക്ടര്‍ അലക്‌സ് മാത്യു ഡേവിഡ് വര്‍ക്ക്മാന്‍ , ഐബ് തോമസ്, ജോസഫ് കാഞ്ഞമല എന്നിവര്‍ പങ്കെടുക്കും. റീജിയണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല അധ്യക്ഷം വഹിക്കും.

വിവിധ വിഷയങ്ങളെക്കുറിച്ചു പഠനകളരികള്‍, ചര്‍ച്ചകള്‍,വൈകുന്നേരം ഷോളി കുമ്പിളുവേലി നേതൃത്വം നല്‍കുന്ന വിവിധ ക്ലബ്ബ്കള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടത്തപ്പെടും. ജോസഫ് മാത്യു തയാറാക്കുന്ന ബുള്ളറ്റിന്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യപ്പെടും. വൈകിട്ട് ഒന്‍പതു മണിയോടെ സമ്മേളനം അവസാനിക്കും.
വൈസ്മെന്‍ ഇന്റര്‍നാഷനല്‍ ക്ലബ്ബിന്റെ റീജിണല്‍ സമ്മേളനം നാളെ ന്യു യോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക