Image

കുവൈറ്റില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തും

Published on 26 April, 2012
കുവൈറ്റില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തും
കുവൈറ്റ്‌ സിറ്റി: സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകള്‍ക്ക്‌ രാജ്യത്ത്‌ കടിഞ്ഞാണ്‍ വീഴുന്നു. ഇത്തരം സൈറ്റുകളെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള നിയമത്തിന്‍െറ പണിപ്പുരയിലാണ്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ്‌ മുഹമ്മദ്‌ അല്‍ മുബാറക്‌ അസ്വബാഹ്‌ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. രാജ്യത്തിന്‍െറ നന്മയും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള രമ്യതയും നിലനിര്‍ത്തുന്നതിനുവേണ്ടി സോഷ്യല്‍ നെറ്റ്വര്‍ക്കിങ്‌ സൈറ്റുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം തയറാക്കിക്കൊണ്ടിരിക്കുകയാണ്‌ സര്‍ക്കാര്‍ അദ്ദേഹം പറഞ്ഞു.

ഈ നിയമം എത്രയും പെട്ടെന്ന്‌ പാസാക്കണമെന്നാണ്‌ സര്‍ക്കാറിന്‍െറ താല്‍പര്യമെന്നും ഈ വര്‍ഷം തന്നെ നിയമം പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ കാര്യങ്ങള്‍ നടക്കണമെന്നാണ്‌ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്‌ സൈറ്റുകള്‍ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമാണെങ്കിലും പലരും അത്‌ അധിക്ഷേപകരമായ രീതിയില്‍ ഉപയോഗിക്കുന്നത്‌ കൊണ്ടാണ്‌ ഇത്തരമൊരു നിയമത്തെ കുറിച്ച്‌ സര്‍ക്കാറിന്‌ ആലോചിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍െറ അഖണ്ഡതക്കും ഐക്യത്തിനും ഹാനികരമാവുന്ന രീതിയില്‍ പലരും ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്‌ സൈറ്റുകളള്‍ ഉപയോഗപ്പെടുത്തുന്നത്‌ സമീപകാലത്ത്‌ വ്യാപകമായിരുന്നു. സുന്നിശിയാ വിഭാഗീയത പ്രചരിപ്പിക്കുന്നതും പ്രവാചകനെ അവഹേളിക്കുന്നതുമായ പല സന്ദേശങ്ങളും ഇത്തരം സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക