Image

സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോഡിയുടെ വാചകങ്ങള്‍ പരാമര്‍ശിച്ച് മോഹന്‍ലാല്‍

Published on 31 May, 2019
സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോഡിയുടെ വാചകങ്ങള്‍ പരാമര്‍ശിച്ച് മോഹന്‍ലാല്‍

വിദ്യാര്‍ത്ഥികളോട് മോഡിയുടെ വാചകങ്ങള്‍ പരാമര്‍ശിച്ച്  മോഹന്‍ലാല്‍. ഇന്നലെ എറണാകുളത്ത് സി.ബി.എസ്.ഇ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. നല്ല കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്താല്‍ നമ്മള്‍ ആരെങ്കിലും ഒക്കെയായി മാറും എന്ന മോഡിയുടെ വാക്യം വിശദീകരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്‌കൂള്‍ കുട്ടിയുടെ ചോദ്യത്തിനു നരേന്ദ്രമോഡി നല്‍കിയ ഉത്തരമാണ് മോഹന്‍ലാല്‍ ഉദ്ദരിച്ചത്. മോഡിയുടെ ഈ പരാമര്‍ശം വളരെ മനോഹരമായൊരു വാരിയായിട്ടാണ് തോന്നിയതെന്നും. നല്ല കാര്യങ്ങള്‍ ചെയുക എന്ന് പറയുമ്പോള്‍, ഒരുപാട് കാര്യങ്ങള്‍ ചേരുമ്പോള്‍ മാത്രമേ നല്ല കാര്യമായി മറയുകയൊള്ളു എന്നും മോഹന്‍ലാല്‍ പറയുന്നു. നമ്മുടെ കര്‍മ്മങ്ങളാണ് നമ്മളെ രൂപപ്പെടുത്തുന്നത്. ആത്മാര്‍ത്ഥമായി അത് ചെയ്യണമെന്നും ധീരതയോടെ ജീവിതത്തെ നേരിടുകയെന്നും മോഹന്‍ലാല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു

ഇന്നലെ വൈകുന്നേരം മോഡിയും സംഘവും അധികാരത്തിലേറുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു മോഡിയുടെ സത്യപ്രതിജ്ഞയെ കൂടി ഓര്‍മ്മിപ്പിച്ച് മോഹന്‍ലാല്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മോഡിയെ താരം തന്റെ അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ മോഡിയ്ക്ക് അഭിനന്ദനം നേര്‍ന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മാത്രമായിരുന്നു മോഡിയുടെ മറുപടി.

Join WhatsApp News
josecheripuram 2019-06-01 21:30:07
we are a democratic country,but we still continue monarchy.Just like the British.The British left long time ago.We are still in the era of the British.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക