Image

കുവൈറ്റ്‌ എയര്‍ലൈന്‍സ്‌ സ്വകാര്യവത്‌കരണം മന്ത്രിസഭ അംഗീകരിച്ചു

സലിം കോട്ടയില്‍ Published on 26 April, 2012
കുവൈറ്റ്‌ എയര്‍ലൈന്‍സ്‌ സ്വകാര്യവത്‌കരണം മന്ത്രിസഭ അംഗീകരിച്ചു
കുവൈറ്റ്‌: കഴിഞ്ഞ കുറച്ചു വര്‍ഷമായി തുടര്‍ച്ചയായി നഷ്ടത്തിലായ കുവൈറ്റ്‌ എയര്‍വേസ്‌ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്‌കരിക്കാന്‍ കുവൈറ്റ്‌ മന്ത്രിസഭ തീരുമാനിച്ചു. കമ്യൂണിക്കേഷന്‍ മന്ത്രി സാലം അല ഉതൈന ആണ്‌ ഈ കാര്യം അറിയിച്ചത്‌.

35 ശതമാനം ഓഹരികള്‍ പൊതു വിപണിയില്‍ വില്‍ക്കുവാനാണ്‌ അനുവാദം കൊടുത്തിരിക്കുന്നത്‌. പുതിയ വിമാന കമ്പനികളുമായുള്ള മത്സരത്തില്‍ പാടുപെടുന്ന ദേശിയ വിമാന കമ്പനിക്ക്‌ ആശ്വാസമാകുന്നതയിരിക്കും പുതിയ തീരുമാനമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിലയിരുത്തി.
കുവൈറ്റ്‌ എയര്‍ലൈന്‍സ്‌ സ്വകാര്യവത്‌കരണം മന്ത്രിസഭ അംഗീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക