Image

അന്ധവിശ്വാസങ്ങളുടെ മേച്ചില്‍പുറങ്ങള്‍ (എഴുതാപ്പുറങ്ങള്‍ 38: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 31 May, 2019
അന്ധവിശ്വാസങ്ങളുടെ മേച്ചില്‍പുറങ്ങള്‍ (എഴുതാപ്പുറങ്ങള്‍ 38: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
നവോത്ഥാനത്തിന്റെ മുദ്രാവാക്യം വിളിയ്ക്കുന്ന കൈകളില്‍ അന്തവിശ്വാസത്തിന്റെ മന്ത്രച്ചരടുകളോ!!!!!

അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും ചതിക്കുഴികളില്‍ പെട്ട്  അഭ്യസ്തവിദ്യരായ ജനങ്ങള്‍ പോലും ജീവനൊടുക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെയും, മഹാരാഷ്ട്രയിലെയും പോലെ ഒരുഅന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ല് എന്ന പ്രതീക്ഷ കേരളത്തിലും നാമ്പെടുത്തിരിക്കുന്നു.

സാങ്കേതികവിദ്യകളും, ശാസ്ത്രവും സമൂഹത്തെനയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദുര്‍മന്ത്രവാദവും, അന്ധവിശ്വാസവും മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നത് തീര്‍ത്തും അവിശ്വസനീയം. എന്നാല്‍ ഇന്നത് സംഭവിക്കുന്നു. 2018ല്‍ ഡല്‍ഹിയില്‍ നടന്ന കുടുംബത്തോടെയുള്ള കൂട്ടആത്മഹത്യയ്ക്ക് നിദാനം അന്ധവിശ്വാസമാണെന്നു പറയപ്പെടുന്നു. അതുപോലെത്തന്നെ കേരളത്തില്‍ മന്ത്രവാദിയായ വണ്ണാപുരത്തുകാരനെ കൊലപ്പെടുത്തിയത് മന്ത്രശക്തി തട്ടിയെടുക്കുവാനായിരുന്നുവെന്നും വായിച്ചിരുന്നു. പുതിയതായി വിവാഹം കഴിഞ്ഞ ഒരുപെണ്‍കുട്ടി( വിവാഹബന്ധം വേര്‍പ്പെടുന്നതിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന) യുമായി സംസാരിച്ചപ്പോള്‍ ഈ വേര്‍പിരിയലിന്റെ പിന്നില്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ വന്നുതിരിച്ചു പോകുമ്പോള്‍ കൂടെപോകുന്ന അവളുടെ വീട്ടിലെ പ്രേതങ്ങള്‍ ഭര്‍ത്താവിന്റെ സ്വസ്ഥതനശിപ്പിയ്ക്കുന്നു എന്ന അന്ധവിശ്വാസമാണെന്നു അവള്‍ പറഞ്ഞു. അപ്പോള്‍ ഇന്നും വിദ്യാസമ്പന്നരായ പുതിയ തലമുറയുടെമനസ്സിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇടംകണ്ടെത്തുന്നു എന്ന്പറയാം.

ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജാതിമത വ്യത്യാസങ്ങളോ, രാഷ്ട്രീയസ്വാധീനമോ ഉണ്ടെന്നു വിശ്വസിയ്ക്കുന്നുണ്ടോ?

ജ്യോതിഷ ശാസ്ത്രം, വാസ്തുശാസ്ത്രം, കൈരേഖാശാസ്ത്രം തുടങ്ങിയവ ജാതിഭേദമന്യേസമൂഹത്തില്‍ യുഗങ്ങളായി നിലനില്‍ക്കുന്നു. ഇന്നും ഇത്തരം ശാസ്ത്രങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും, അവ നിലനിര്‍ത്താനും സര്‍ക്കാരും, സര്‍വ്വകലാശാലകളും പ്രോത്സാഹനം  നല്‍കിവരുന്നു. പലമതവിശ്വാസങ്ങളും ഒരുപരിധിവരെ ഇവയില്‍ അധിഷ്ഠിതമാണ് എന്ന് വേണമെങ്കില്‍ പറയാം. കാലാകാലങ്ങളായി നിലനിന്നുപോരുന്ന ഇത്തരം ശാസ്ത്രങ്ങള്‍ ആണോ യഥാര്‍ത്ഥത്തില്‍ അന്ധവിശ്വാസം?

പണം ഉണ്ടാക്കുന്നതിനായി ഇത്തരം ശാസ്ത്രങ്ങളെ തിരശ്ശീലകളാക്കി ആള്‍ദൈവങ്ങളും ദുര്‍ മന്ത്രവാദികളും വില്‍ക്കപ്പെടുന്ന അസംഭാവ്യമായ വാഗ്ദാനങ്ങളാണ് അന്ധവിശ്വാസം. ഇത്തരം വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് അവര്‍ക്ക്പുറകെപോകുന്ന സാധാരണ മനുഷ്യരാണ് വഞ്ചിയ്ക്കപ്പെടുന്നത്. ഇത്തരംവഞ്ചനകളില്‍ അകപ്പെടുന്നത് അധികവും പെണ്ണുങ്ങളാണെന്നു പറയപ്പെടുന്നു. ഇതൊന്നും ഇന്നലെയുടെ അനുഭവങ്ങള്‍ അല്ല. ഇതിനും കാലങ്ങളോളം പഴക്കമുണ്ട്. സാധാരണ ജനങ്ങളെ വഞ്ചിച്ച് പണംതട്ടിയെടുക്കുന്ന ഇത്തരംവഞ്ചകന്മാര്‍ക്ക് നേരെ നിയമനടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ അത്ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ഒരു കടിഞ്ഞാണ്‍ തന്നെ. എന്നാല്‍ മന്ത്രവാദത്തിനും, അന്ധവിശ്വാസത്തിനും പുറകില്‍ പോകുന്നവര്‍, ചതിപറ്റിയാല്‍ കൂടിഒരിയ്ക്കലും ഇത്പരസ്യമായി സമ്മതിയ്ക്കാറില്ല എന്നതുംഇത്തരം വഞ്ചകര്‍ക്കുള്ള ഒത്താശയാണ്.

ഓരോ മതസ്ഥരും വിശ്വസിയ്ക്കുന്ന ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഓരോമതവും അനുശാസിയ്ക്കുന്നു. എന്നാല്‍ ഈ വിശ്വാസം ഒരുപരിധിയ്ക്കപ്പുറത്ത് പോകുന്നമനുഷ്യനെ സമൂഹംഭ്രാന്തനായി കാണുന്നു. കടമകളും, ഉത്തരവാദിത്വങ്ങളും മറന്നുഭക്തിഎന്ന് പറഞ്ഞു ജന്മംപാഴാക്കുന്നവര്‍ പ്രായോഗിക ബുദ്ധി ഉപയോഗിയ്ക്കുന്നവരല്ല എന്ന് വേണമെങ്കില്‍ പറയാം. ദൈവസ്‌നേഹത്തിലൂടെ അവര് മനുഷ്യനെയും, സമൂഹത്തെയും സ്‌നേഹിയ്ക്കാന്‍ മറക്കുന്നു എന്നുംപറയാം. ഭക്തി അധികമാകുമ്പോള്‍ ഇതൊരുതരം ലഹരിയായിമാറുന്നു. മദ്യപാനം എന്നത്ആഹ്ലാദത്തിനും ഉന്മാദത്തിനുംഉപയോഗിയ്ക്കുന്ന സമ്പ്രദായം പ്രാചീനകാലംമുതല്‍ തന്നെസമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ ഇത് ഒരുപരിധിയ്ക്കുമപ്പുറത്ത് കടന്നാല്‍ അവന്‍ മുഴുകുടിയനാകുന്നു. അവനു ആരോഗ്യവും, പണവുംകുടുംബവും സമൂഹത്തിലുള്ള സ്ഥാനവും നഷ്ടപ്പെടുന്നു.

ചുരുക്കത്തില്‍ പലചീത്തഘടകങ്ങളും സമൂഹത്തില്‍ നിലവിലുണ്ട്. അവപ്രധാനം ചെയ്ത്പണം ഉണ്ടാക്കുന്ന വരും ധാരാളം. അവയെശീലിക്കണമോ വേണ്ടയോഎന്നത്വിവേകബുദ്ധിയുള്ള മനുഷ്യന്റെതീരുമാനമാണ്. ദുര്‍മന്ത്രവാദവുംഇത്തരത്തിലുള്ള ഒരുദുശ്ശീലമാണെന്നു പറയാം. മറ്റൊരുതരത്തില്‍ വ്യാഖ്യാനിയ്ക്കുകയാണെങ്കില്‍ മന്ത്രവാദവും അന്ധവിശ്വാസങ്ങളും മനുഷ്യനിലുള്ള പരസപരംവൈരാഗ്യം തീര്‍ക്കാനും, ആഗ്രഹങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാനുമുള്ള  മനുഷ്യന്റെ വ്യാമോഹമാണ്. ഈ വ്യാമോഹത്താല്‍ സ്വയംവഞ്ചിയ്ക്കപ്പെടുന്നു എന്നുപോലും അവര്‍ മനസ്സിലാക്കുന്നില്ല. സമൂഹത്തില്‍ മന്ത്രവാദത്താലും, അന്ധവിശ്വാസങ്ങളാലും വഞ്ചിതരാകുന്നവരുടെ നിരക്ക്കൂടുന്നു എങ്കില്‍ മനുഷ്യന്പരസ്പര വൈരാഗ്യങ്ങള്‍  വര്‍ദ്ധിക്കുന്നു, പെട്ടെന്ന് എന്തൊക്കെയോ നേടിയെടുക്കുന്നതിനുള്ള വ്യഗ്രതകൂടുന്നുഎന്നും വിലയിരുത്താം.

ലോകത്ത് നന്മയുംതിന്മയും നിറഞ്ഞതാണ്‌സമൂഹം. നന്മകളെ പ്രോത്സാഹിപ്പിയ്ക്കുകയും തിന്മകളെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതും സമൂഹത്തിലടങ്ങുന്ന വ്യക്തികളുടെ കൈകളിലൂടെയാണ്. മന്ത്രവാദത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും പേരില്‍ ജനങ്ങളെവഞ്ചിയ്ക്കുന്നവരെ നിയമനടപടികളിലൂടെ നിയന്ത്രിയ്ക്കാന്‍ കഴിയുമെങ്കില്‍ നല്ലതുതന്നെ. അതിനായികാത്തു നില്‍ക്കാതെ, ഇത്തരം അന്ധവിശ്വാസങ്ങളില്‍ സ്വയംമനസ്സിനെ അടിയറവയ്ക്കില്ല എന്നും, നമുക്ക്ചുറ്റുമുള്ളവരെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിയ്ക്കുമെന്നും ഉറച്ചതീരുമാനവുമായി അഭ്യസ്തവിദ്യരായ യുവാക്കള്‍ മുന്നോട്ടുവന്നാല്‍ അന്ധവിശ്വാസങ്ങളാലും ദുര്‍മന്ത്രവാദങ്ങളാലും വഞ്ചിയ്ക്കപ്പെടുന്ന കുറെപേരെരക്ഷപ്പെടുത്താന്‍ കഴിയും. അന്ധവിശ്വാസങ്ങള്‍ പതുങ്ങിയിരിയ്ക്കുന്നത് മതവിശ്വാസങ്ങളിലോ, പ്രാചീനശാസ്ത്രങ്ങളിലോ, ഭരണകുടത്തിന്റെ കൈകളിലോഅല്ലപച്ചയായ മനുഷ്യമനസ്സില്തന്നെയാണ്. അന്ധവിശ്വാസങ്ങളെ തുരത്തിപുറത്ത്ചാടിയ്‌ക്കേണ്ടത് അവിടെ  നിന്നുമാണ്. അന്ധവിശ്വാസത്താല്‍ പണംസമ്പാദിയ്ക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെ 'അരുത്' എന്ന് വിലക്കേണ്ടത് മനുഷ്യന്റെ ശക്തമായ കരങ്ങളാണ്..



Join WhatsApp News
Blind Faith 2019-06-01 13:55:33

All Faith is blind so calling it ‘blind faith’ is redundant. Human brain is Trickery. It can deceive you to take short cuts in the process of thinking & reaching conclusions. It can fool even Scientists. That is why we can see their Scientific knowledge is subdued by ignorance and stupid rituals. A Scientist needs to stay on the paths of Science, whenever they deviate; their mission becomes a failure.

 Religion & Society we are born into fill our brain with superstitions. Society doesn’t need superstitions to thrive & survive; in fact, it is a destroyer to the Society. Religion is a product of superstitions; in fact, superstitions are the Womb of religions. Lazy exploiters keep the evil of religions alive to make a good living.

 Being aware is the key to emancipate from the clutches & chains of religions. When you practice thinking rationally you can escape & detach from ‘blind faith’. Then you open the gates of freedom & bliss. Live in bliss. Be not a Slave of religions. In fact, religious faith is life in hell.

Andrew.  

Shaman to priest 2019-06-01 13:57:18

പരിണാമം എന്നാല്‍ പുരോഗതി മാത്രം എന്ന് തെറ്റിദ്ധരിക്കരുത്. പ്രാജീന/ ദുര്‍മന്ത്രവാദി {shaman} നില നില്‍പിനുവേണ്ടി പരിണമിച്ചത്‌ ആണ് പുരോഹിതര്‍. വിശ്വാസിയുടെ തലച്ചോറില്‍ വാടക കൊടുക്കാതെ ദുര്‍മന്ത്രവാദി എന്നും നിലനില്‍ക്കും. ദുര്‍മന്ത്രവാദി വിശ്വാസിയുടെ തലച്ചോറില്‍ എന്നും വെളിച്ചപാട് തുള്ളുന്നു. വെളിച്ചപാടിനെ ദൈവം എന്ന് വിശ്വാസി തെറ്റിദ്ധരിക്കുന്നു. -andrew

Stevie Wonder Lyrics 2019-06-01 14:38:07
 Play "Superstition"
on Amazon Music
"Superstition"

Very superstitious, writings on the wall, 
Very superstitious, ladders 'bout to fall, 
Thirteen-months-old baby broke the lookin' glass 
Seven years of bad luck, the good things in your past

When you believe in things that you don't understand, 
Then you suffer, 
Superstition ain't the way 

Very superstitious, wash your face and hands, 
Rid me of the problem, do all that you can, 
Keep me in a daydream, keep me goin' strong, 
You don't wanna save me, sad is my song 

When you believe in things that you don't understand, 
Then you suffer, 
Superstition ain't the way, yeah, yeah 

Very superstitious, nothin' more to say, 
Very superstitious, the devil's on his way, 
Thirteen-months-old baby broke the lookin' glass, 
Seven years of bad luck, good things in your past 

When you believe in things that you don't understand, 
Then you suffer, superstition ain't the way, no, no, no

 Posted by Anthappan 
Easow Mathew 2019-06-01 16:09:07
Another educative article of Jyothylakshmy, with the sincere purpose of reforming  society; Great Effort! Dr. E.M. Poomottil
Das 2019-06-01 23:53:31
Frankly, a  welcome step - your efforts of bringing up invisible core issues (black-magic or invocation of evil' spirits) prevailing in an around, is utmost challenging to mankind at large ! Moreover, it is most unfortunate that in an era of accelerated technological path involving digital innovation, we witness such extreme inhuman steps overall ! Let good sense prevail . . .
josecheripuram 2019-06-02 18:01:28
We are insecure,when we have no answer to certain problems we look for an answer.Some one says Come to me I will solve your problems.Most of our problems are created by us.If you think that we are human beings vulnerable for sickness,accidents,death.We where born with a package.So let it be.If you run around nothing is going to help.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക