Image

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍പ്രതിഷ്‌ഠാ ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.

രവികുമാര്‍ Published on 01 June, 2019
ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍പ്രതിഷ്‌ഠാ  ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
പ്രതിഷ്ഠ  ദിന ആഘോഷങ്ങള്‍ക്ക്   അനുബന്ധിച്ച്   നടത്തുന്ന  ഉദയാസ്തമന പൂജകള്‍  മെയ് 27 മുതല്‍ 31 വരെ  ഗുരുവായൂര്‍  മേല്‍ശാന്തി ആയിരുന്ന,  തന്ത്രി കരിയന്നൂര്‍  ദിവാകരന്‍  നമ്പൂതിരി  നിര്‍വ്വഹിച്ചു.  ജൂണ്‍ 4ന്  നടക്കുന്ന കലശ പൂജകള്‍ക്ക്  ശേഷം  ഉത്സവ മൂര്‍ത്തിയെ  ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിച്ച്  ക്ഷേത്രത്തിന്  ചുറ്റും  തലോപ്പൊലിയുടെയും,   വാദ്യമേളത്തിന്റെയും,   അകമ്പടിയോടെ  എഴുന്നള്ളിപ്പിക്കും. ആഘോഷങ്ങള്‍ക്ക്  വാദ്യമേളത്താല്‍  മാറ്റുകൂട്ടാന്‍  പല്ലാവൂര്‍ ശ്രീധരനും, പല്ലാവൂര്‍  ശ്രീകുമാറും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്.  ശിവ സുന്ദര്‍ എന്ന കൊമ്പനാനയുടെ മുകളിലുള്ള എഴുന്നള്ളത്തും, കുടമാറ്റവും ഉള്‍പ്പടെയുള്ള വിപുലമായ ആഘോഷമാണ്  ജൂണ്‍ 8 ന്  സന്ധ്യയില്‍   ക്ഷേത്രത്തില്‍ അരങ്ങേറുക. ഗുരുവായൂരപ്പ  ഭക്തന്‍   ക്ഷേത്രത്തിന്   സംഭാവന  നല്‍കിയ കല്ലുവിളക്കുകള്‍  സമര്‍പ്പിക്കുന്ന  ചടങ്ങും ഈ വര്‍ഷത്തെ  ആഘോഷങ്ങളുടെ ഭാഗമാകും.

പൂജാദികര്‍മ്മങ്ങള്‍ തന്ത്രിയുടെ മേല്‍നോട്ടത്തില്‍ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയും നിര്‍വഹിക്കുമ്പോള്‍, കലാപരിപാടികള്‍ക്ക്  സന്തോഷ് പിള്ളയും, രാജേന്ദ്ര വാരിയരും ഉള്‍പ്പെടുന്ന ക്ഷേത്ര കമ്മറ്റി മേല്‍നോട്ടം വഹിക്കും. സാന്‍ ഹോസെ, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഡിട്രോയിറ്റ് എന്നീ സ്ഥലങ്ങളില്‍  നിന്നുമുള്ള കലാകാരന്മാര്‍  ഉത്സവത്തിനെ   മറക്കാനാവാത്ത ഒരനുഭവമാക്കാന്‍ എത്തിച്ചേരുന്നതായിരിക്കും.

ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍പ്രതിഷ്‌ഠാ  ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഡാലസ്സ്  ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍പ്രതിഷ്‌ഠാ  ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക