Image

സ്‌പെല്ലിംഗ് ബീക്ക് 8 ചാമ്പ്യന്മാര്‍; ഇന്ത്യാക്കാരിയല്ലാത്ത വിജയിയും

Published on 01 June, 2019
സ്‌പെല്ലിംഗ് ബീക്ക് 8 ചാമ്പ്യന്മാര്‍; ഇന്ത്യാക്കാരിയല്ലാത്ത വിജയിയും
വാഷിംഗ്ടണ്‍, ഡി.സി: പത്തു വര്‍ഷമായി ഇന്ത്യാക്കാര്‍ മാത്രം വിജയിക്കുന്ന നാഷണല്‍ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജയല്ലാത്തെ എറിന്‍ ഹോവര്‍ഡും (അലബാമ) എട്ട് ചാമ്പ്യന്മാരില്‍ ഒരാളായി.

അവശേഷിക്കുന്ന ഏഴു പേരും ഇന്ത്യാക്കാര്‍.

സ്‌പെല്ലിംഗ് ബീയുടെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു എട്ട് പേര്‍ ചാമ്പ്യന്മാരാകുന്നത്. ഇതിനു മുന്‍പ് 2014, 15, 16 വര്‍ഷങ്ങളില്‍ രണ്ടു പേര്‍ വീതം ചമ്പ്യന്‍ഷിപ്പ് പങ്കിട്ടിരുന്നു. എല്ലാവരും ഇന്ത്യാക്കാര്‍.
പുതിയ വാക്കുകളുമായി 20 റൗണ്ട് കൂടി മല്‍സരം നടന്നിട്ടും ഇത്തവണ ആരും പിന്നോട്ടു പോയ്യില്ല. അതോടെ ചോദ്യങ്ങള്‍ തീര്‍ന്നു. ഡിക്ഷണറിയിലെ ഒരു വിധപ്പെട്ട വാക്കുകളൊക്കെ ചോദിച്ചു കഴിഞ്ഞിരുന്നു. ഒടുവില്‍ എല്ലാവരെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യന്‍ വിജയികളും അവര്‍ പറഞ്ഞ വാക്കുകളും ബ്രാക്കറ്റില്‍

Rishik Gandhasri of San Jose, California (auslaut); 

Saketh Sundar of Clarksville, Maryland (bougainvillea); 

Shruthika Padhy of Cherry Hill, New Jersey (aiguillette); 

Sohum Sukhatankar of Dallas, Texas (pendeloque); 

Abhijay Kodali of Flower Mound, Texas (palama);

Rohan Raja of Irving, Texas (odylic); 

Christopher Serrao of Whitehouse Station, New Jersey (cernuous)

ഓരോരുത്തര്‍ക്കും 50,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും ട്രോഫിയും ലഭിക്കും. മൊത്തം 562 പേരാണു ഇത്തവണ മല്‍സരത്തിനുണ്ടായിരുന്നത്.

എട്ടാം ക്ലാസിലോ താഴെയോ പഠിക്കുന്നവര്‍ക്കാണു സ്‌പെല്ലിംഗ് ബീയില്‍ പങ്കെടുക്കാന്‍ കഴിയുക അമേരിക്കക്കു പുറമെ കാനഡ, ജര്‍മനി, ഘാന, ജമൈക്ക, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളീള്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

ഇ. എസ്. പി.എന്‍. തല്‍സമയം പ്രക്ഷേപണം ചെയ്യുന്ന മല്‍സരം ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ മുഖ്യധാര മാധ്യമങ്ങളിലും വരുന്നു.

ബാലു നടരാജനാണു ആദ്യ ഇന്ത്യന്‍ ചാമ്പ്യന്‍-1985-ല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക