Image

വിവിധ ഏജന്‍സികളെ തമ്മില്‍ കൂട്ടിയിണക്കുന്ന പാലമാണ് മാധ്യമപ്രവര്‍ത്തനം: എം. രാജമുരുകന്‍

Published on 01 June, 2019
വിവിധ ഏജന്‍സികളെ തമ്മില്‍ കൂട്ടിയിണക്കുന്ന പാലമാണ് മാധ്യമപ്രവര്‍ത്തനം: എം. രാജമുരുകന്‍

അബുദാബി: നയതന്ത്ര കാര്യാലയങ്ങളെയും സമൂഹത്തേയും കൂട്ടിയിണക്കുന്ന പാലമാണ് മാധ്യമപ്രവര്‍ത്തകരെന്ന് ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ എം. രാജമുരുകന്‍. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) സംഘടിപ്പിച്ച ഇഫ്താറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എംബസിയുടേതുള്‍പ്പെടെ യുഎഇയിലെ പൊതുജന താല്‍പര്യമുള്ള വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന സഹകരണം വിലപ്പെട്ടതാണെന്നും 
പൊതുമാപ്പ് ഉള്‍പെടെയുള്ള സന്ദര്‍ഭങ്ങളില്‍ അബുദാബിയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ മികച്ച സേവനം കാഴ്ചവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി പ്രശ്‌നപരിഹാരം തേടുന്നതിലും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണ്. തുടര്‍ന്നും സഹകരണമുണ്ടാകണമെന്നും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇമ പ്രസിഡന്റ് റാഷിദ് പൂമാടം അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബീരാന്‍കുട്ടി, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു. ഇന്‍കാസ് അബുദാബി ജനറല്‍ സെക്രട്ടറി സലീം ചിറക്കല്‍, ഇസ് ലാമിക് സെന്റര്‍ ട്രഷറര്‍ ഹംസ നടുവില്‍, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ പ്രതിനിധി ഗഫൂര്‍, യുവകലാസാഹിതി പ്രതിനിധി ചന്ദ്രശേഖരന്‍, ഗാന്ധി സാഹിത്യവേദി പ്രതിനിധി വിടിവി ദാമോധരന്‍, ഇമ ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക