Image

കെ.എം.സി.സി ഇന്‍ഷൂറന്‍സ് പദ്ധതി ജൂണ്‍ 25 വരെ നീട്ടി.

Published on 03 June, 2019
കെ.എം.സി.സി ഇന്‍ഷൂറന്‍സ് പദ്ധതി ജൂണ്‍ 25 വരെ നീട്ടി.
ദുബൈ: പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി ദുബൈ കെ.എം.സി.സി നടപ്പാക്കിയ  ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാവുന്നതിനുള്ള അവസരം ജൂണ്‍ 25 വരെ നീട്ടി. റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട തിരക്കില്‍ പെട്ടവര്‍ക്കും അവസരം ലഭിക്കാനാണ് തിയ്യതി നീട്ടിയത്. റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 250000 ദിര്‍ഹംസിന്റെ വാര്‍ഷിക പരിധിയില്‍ നാട്ടിലടക്കം ഇന്‍ഷൂറന്‍സ് ലഭ്യമാവുന്നുണ്ട്. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും അഗമാവാം എന്നതാണ് ഇതിന്റെ പ്രത്യേകത. 740 ദിര്‍ഹംസും വാറ്റ് തുകയുമാണ് പ്രീമിയം. ജൂണ്‍ 25 ന് മുമ്പ് തന്നെ എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാകൈ ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര ട്രഷറര്‍ പി.കെ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക