Image

ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍

Published on 03 June, 2019
ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സൃഷ്ടിക്കുകയും അതോടനുബന്ധിച്ച് 65 ഏക്കറില്‍ ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കുകയും ചെയ്ത രാജീവ് അഞ്ചല്‍ ഇത്തരമൊരു പ്രൊജക്ടില്‍ താന്‍ എത്തിപ്പെട്ട കഥ പറഞ്ഞത് ശ്രോതാക്കള്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിച്ചാണ് താന്‍ ഈ പ്രൊജക്ട് പൂര്‍ത്തിയാക്കിയത്.

ഈ വേദിയില്‍ തന്റെ സിനിമാരംഗത്തേയും ശില്പി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളേയുംപറ്റി ആളുകള്‍ പറഞ്ഞപ്പോള്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടായി എന്ന തോന്നി. പഴയതൊന്നും താന്‍ മറക്കുന്നില്ല.

ഫൊക്കാന ഇല്ലെങ്കില്‍ താന്‍ അമേരിക്കയില്‍ കാലുകുത്തില്ലായിരുന്നു. 1997-ല്‍ 'ഗുരു'വിന് ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചപ്പോള്‍ അമേരിക്കയില്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുത്ത എ.ടി. തോമസ് - റൂബി ദമ്പതികള്‍ ഇപ്പോള്‍ നാട്ടിലാണ്. റോച്ചസ്റ്ററിലെ ഫൊക്കാന സമ്മേളനത്തിലാണ് താന്‍ എത്തിയത്. അന്ന് തന്നെ കണ്ടെത്തി തന്നോടുള്ള ഇഷ്ടം അറിയിച്ച സിബി ഡേവിഡ് എന്നും മനസ്സിലുണ്ടായിരുന്നു. എനിക്ക് നല്ലകാലം വന്നപ്പോള്‍ അവിടെയും സിബി ഡേവിഡ് ഉണ്ട്. തന്നോട് തോന്നിയ താത്പര്യം മറ്റൊരാളും അതു പോലെ പറഞ്ഞിട്ടില്ല.

ജഡായു ശില്പം രൂപപ്പെടുത്തുന്നതില്‍ ഗുരുകാരുണ്യമുണ്ട്. ഇതെല്ലാം മനുഷ്യന്റെ പ്രവര്‍ത്തിയല്ല മറിച്ച് ദൈവത്തിന്റെ കരങ്ങള്‍ അതിനു പിന്നിലുണ്ട് എന്നാണ് തന്റെ വിശ്വാസം. ജാതി മത ഭിന്നതകളില്‍ താന്‍ വിശ്വസിക്കുന്നില്ല. ഓരോരുത്തര്‍ക്കും ഗുരു വ്യത്യസ്തരായിരിക്കും.

സീതയെ അപമാനിക്കാന്‍ വന്ന രാവണനെ തടഞ്ഞ പക്ഷിയാണ് ജഡായു. സ്ത്രീക്കുവേണ്ടി നിലകൊണ്ട ആദ്യ ശക്തി. രാവണന്‍ ജഡായുവിന്റെ ചിറകരിഞ്ഞു. എങ്കിലും സീതാപഹരണം സംബന്ധിച്ച വിവരം ശ്രരാമന് കൈമാറും വരെ ജഡായു ജീവിച്ചിരുന്നു.

ഇതു കഥയാകാം. കഥയുടെ സാരമാണ് നാം എടുക്കേണ്ടത്. പുലിമുരുകനില്‍ ഒരു സന്ദേശമുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളണം. എന്നാല്‍ അതിനായി ക്ഷേത്രംപണിയാന്‍ പാടില്ല.

നമുക്ക് മുകളില്‍ ഒരാളുണ്ട്. നമ്മുടെ ഇച്ഛാശക്തികളും പരിശ്രമവും തന്നെയാണത്. ദൈവികാംശം എല്ലാ മതങ്ങളിലുമുണ്ട്.

ഇരുപത്തിരണ്ട് വയസ്സുള്ളപ്പോള്‍ താന്‍ ഓച്ചിറയില്‍ ഒരു ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സമ്മാനം നല്‍കിയ ഷേണായ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. അവിടെ ഒരു കാവിനടുത്തേയ്ക്ക് ഞങ്ങള്‍നടന്നു. എന്താണ് നിങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ശില്പം സൃഷ്ടിക്കണമെന്നതാണ് ആഗ്രഹമെന്നു പറഞ്ഞു. അത് സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.നിങ്ങളുടെ കൂടെ ഒരു ഗുരുവുണ്ട്. വെള്ള വസ്ത്രങ്ങള്‍ ധരിച്ച തേജോമയനായ ഒരാള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ആ ഗുരുവിനെ കണ്ടെത്തുക-ഷേണായ് നിര്‍ദേശിച്ചു.

അന്ന് അത്മീയതയൊന്നും ഉള്ള കാലമല്ല. എങ്കിലും വലിയ ശില്പം ചെയ്യാന്‍ പറ്റുമെങ്കില്‍ ഗുരുവിനെ കണ്ടെത്തണമെന്നു തീരുമാനിച്ചു. 15 വര്‍ഷം ഗുരുവിനെ തേടി നടന്നു. ഒടുവില്‍ ആ യാത്ര കരുണാകര ഗുരുവില്‍ എത്തി.

ഗുരുവിനെ കണ്ടെത്താന്‍ എന്തെങ്കിലും ഒരു വ്രതം എടുക്കണമെന്നു കരുതി. അങ്ങനെ സസ്യഭക്ഷണത്തിലേക്ക് മാറി.

ഗുരുവിനെ കണ്ടെത്തിയപ്പോള്‍ അദ്ദേഹം ജീവിതത്തില്‍ ചില തിരുത്തലുകള്‍ തന്നു. ഗുരു എന്നാല്‍ ഇരുട്ടിനെ അകറ്റുന്നയാള്‍. അമ്മയാണ് ആദ്യ ഗുരു.

ഗുരുവിനെ കണ്ടെത്തിയശേഷം പിന്നീട് ഷേണായിയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഗുരുവും താനുമായി സാമ്പ്രദായികമായ ഒരു ബന്ധമല്ല ഉള്ളത്

അന്നത്തെ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത ഒരാളെയും അന്വേഷിച്ചുവെങ്കിലും പിന്നെ കണ്ടുമുട്ടിയില്ല. എന്നാല്‍ ഇവിടെ വെച്ച് ജോണ്‍ പുളിനാത്തിനെ കണ്ടു. അന്നത്തെ തന്റെ പെയിന്റിംഗിന്റെ നിറംവരെ അദ്ദേഹം പറഞ്ഞു. ഇനിയും പോയി പെയിന്റിംഗ് ചെയ്യണമെന്നും നിര്‍ദേശിച്ചു.

എന്തു പറഞ്ഞാലും അതിനു ദുര്‍വ്യാഖ്യാനങ്ങളുണ്ടാകുന്ന കാലമാണിത്. ദൈവത്തിനു നിറം കൊടുക്കരുത്. ജാതി മത സംഘടനകള്‍ എനിക്ക് ഇഷ്ടമല്ല. വിമര്‍ശനങ്ങളെ കണ്ടില്ലെന്നു ഞാന്‍ നടിക്കുന്നു.

തന്റെ അടുത്ത സിനിമയില്‍ സംഭാഷണമില്ല. സംഭാഷണമില്ലാതെ തന്നെ സിനിമ ചെയ്യാനാകും. കലയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ഗുരു പഠിപ്പിച്ചത്.

ഒരു കോടി രൂപയുടെ കശുവണ്ടി സൂക്ഷിച്ചുവെയ്ക്കാന്‍ ഒരുപാട് സ്ഥലം വേണം. എന്നാല്‍ അതേ വിലയ്ക്കുള്ള രത്നങ്ങള്‍ ഒരു കൈവെള്ളയില്‍ ഒതുക്കാവുന്നതേയുള്ളൂ.

ഗള്‍ഫില്‍ നിന്നാണു ജഡായു എര്‍ത്ത് സെന്ററിനു കൂടുതലായി നിക്ഷേപം ലഭിച്ചത്. ചെറിയ തുകകള്‍ മുതല്‍ വലിയ തുക വരെ.

ജഡായു പ്രൊജക്ടിനെപ്പറ്റി കൂടുതല്‍ അറിയാനും അവിടെ നിക്ഷേപങ്ങള്‍ നടത്താനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 
chairman@jatayuearthcenter.com
www.jatayuearthcenter.com
Siby David: sibidavidny@yahoo.com

ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍ജഡായു ദൈവത്തിന്റെ കരങ്ങള്‍ കൊത്തിയ ശില്പം: രാജീവ് അഞ്ചല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക