Image

യുഎഇ എക്‌സ്‌ചേഞ്ചിന് പുരസ്‌കാരം

Published on 03 June, 2019
യുഎഇ എക്‌സ്‌ചേഞ്ചിന് പുരസ്‌കാരം

അബുദാബി: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയതിനുള്ള പുരസ്‌കാരം യു എ ഇ എക്‌സ്‌ചേഞ്ച് സ്വന്തമാക്കി. യു എ ഇ സര്‍ക്കാരിന്റെ സ്വദേശിവത്കരണ പദ്ധതിയോട് മികച്ച സമീപനം പുലര്‍ത്തിയതിനുള്ള മാനവവിഭശേഷി മന്ത്രാലയത്തിന്റെ പുരസ്‌കാരമാണ് യു എ ഇ എക്‌സ്‌ചേഞ്ചിന് ലഭിച്ചത്. 

മാനവവിഭശേഷി സ്വദേശി വത്കരണ മന്ത്രി നാസര്‍ ബിന്‍ താനി ജുമ അല്‍ ഹംലിയും അണ്ടര്‍സെക്രട്ടറി സൈഫ് അഹമ്മദ് അല്‍ സുവൈദിയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. 

യു എ ഇ ഗവണ്‍മെന്റിന്റെ ആഹ്വാനപ്രകാരം നൂറു ദിവസത്തിനകം അന്‍പതോളം തൊഴിലവസരങ്ങളാണ് യു എ ഇ എക്‌സ്‌ചേഞ്ച് സ്വദേശികള്‍ക്കായി ഒരുക്കിയത്. ഇത് യു എ ഇയില്‍ സ്ഥാപിതമായ കമ്പനിയാണെന്നും സ്വദേശികള്‍ക്ക് മികച്ച തൊഴില്‍ സാധ്യതകള്‍ നല്കാറുണ്ടെന്നും തുടര്‍ന്നും ഇത് തുടരുമെന്നും യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍കായദ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക