Image

ആദ്യാക്ഷരം കുറിച്ച സ്കൂളിന്റെ വികസനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു

ബിനു മാത്യൂ വെള്ളവന്താനം Published on 03 June, 2019
ആദ്യാക്ഷരം കുറിച്ച സ്കൂളിന്റെ വികസനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു
തിരുവല്ല : ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി വിദ്യാഭ്യാസ രംഗത്ത് കെടാവിളക്കായി ശോഭിക്കുന്ന തിരുമൂലപുരം ബാലികാമഠം െ്രെപമറി നഴ്‌സറി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. "ലിറ്റില്‍ ബൈറ്റ്‌സ്" എന്ന പേരില്‍ പുതിയ കമ്പ്യൂട്ടര്‍ ലാബ് സമര്‍പ്പണം ജൂണ്‍ 5 ന് ബുധനാഴ്ച നടത്തപ്പെടും.      
                     
 3 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്കൂളില്‍ വിദ്യാഭ്യാസം നേടി ഇന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1987 ബാച്ച് വിദ്യാര്‍ത്ഥികള്‍ മുന്‍ ഹെഡ്മിസ്ട്രിസ് റോസമ്മ കൊച്ചമ്മയുടെ ഓര്‍മ്മയ്ക്കായിട്ട് സമര്‍പ്പിക്കുന്ന കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടാനം കിന്റര്‍ഗാര്‍ഡന്‍ മുന്‍ അദ്ധ്യാപിക മോളി വര്‍ക്കി നിര്‍വ്വഹിക്കും.      

കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം അഭിവ്യദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ മികവിന് സഹായകരമാകുന്ന നിലയില്‍ 'പഠനം പാഠപുസ്തകത്തിനപ്പുറത്തേക്ക് പുതിയ സാങ്കേതിക വിദ്യകളുടെ സാദ്ധ്യത ഉപയോഗിക്കുക ' എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്ക്കരിച്ചതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു മാത്യൂ വെള്ളവന്താനം Email: kintergartenalumni@gmail.com, Mob: 999 531 6801


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക