Image

പൊതുസ്ഥലത്ത് പുകവലിച്ചതിന് ഷാരൂഖ് ഖാന് കോടതിയുടെ സമന്‍സ്

Published on 26 April, 2012
പൊതുസ്ഥലത്ത്  പുകവലിച്ചതിന് ഷാരൂഖ് ഖാന് കോടതിയുടെ സമന്‍സ്
ജയ്പൂര്‍: ഏപ്രില്‍ എട്ടിന് ജയ്പൂരിലെ സവായി മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ പൊതുസ്ഥലത്ത് വച്ച് പുകവലിച്ചതിന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് സമന്‍സ്. ജയ്പൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് സമന്‍സ് അയച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനന്ദ് സിംഗ് റാത്തോഡ് സമര്‍പ്പിച്ച പരാതിയിലാണ് സമന്‍സ്.

ഷാരൂഖ് ആരാധകര്‍ക്ക് തെറ്റായ രീതിയിലുള്ള വഴികാണിച്ച് കൊടുത്തു എന്ന് പരാതിയില്‍ പറയുന്നു. കേസില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ ഷാരൂഖ് 500 രൂപ പിഴയൊടുക്കേണ്ടിവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഷാരൂഖ് പുകവലിച്ചത്.

പൊതുസ്ഥലത്ത്  പുകവലിച്ചതിന് ഷാരൂഖ് ഖാന് കോടതിയുടെ സമന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക