Image

സൃഷ്ടി, സ്ഥിതി, സംഹാരം (സുധീര്‍ പണിക്കവീട്ടില്‍)

Published on 04 June, 2019
സൃഷ്ടി, സ്ഥിതി, സംഹാരം (സുധീര്‍ പണിക്കവീട്ടില്‍)
പത്രത്തിന്‍ തെറ്റായ നയമോ?
രചനാ മേന്മ കുറവോ?
പ്രിയ കലാസൃഷ്ടികളെ, നിങ്ങള്‍
ഏതപക്വ ഹസ്തങ്ങളില്‍ സംഹരിക്കപ്പെടുന്നു!
വീണ്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍
സര്‍ഗ്ഗ പ്രതിഭതന്‍ ജീവന്‍ തുടിക്കുമ്പോള്‍
ഭാവനാസാമ്രാജ്യത്തിനനന്ത സാധ്യതയില്‍
ചിറക് വിരിക്കുന്ന നിങ്ങള്‍
സുവര്‍ണ്ണ രസ്മികള്‍ക്ക് താഴേ
ഇമ്പമുള്ള ഈണത്തില്‍ പാടിപോകുമ്പോള്‍
നിങ്ങള്‍തന്‍ വര്‍ണ്ണതൂവ്വലുകള്‍ കണ്ട്
അസൂയകലുഷിതമായ മനസ്സുകള്‍
കൂരമ്പുകള്‍ എയ്തു കൈതളര്‍ന്ന്
ആനപ്പുറത്തേറി ഉയരം കൂട്ടുമ്പോള്‍
വാര്‍ദ്ധക്യം കെടുത്തിയ കണ്ണിലെ
ദീപത്തിന്‍ ഇരുണ്ട വെളിച്ചത്തില്‍
കൂട്ടായിരുന്ന് അന്ധരാകുമ്പോള്‍
"മാനിഷാദ" പാടികൊടുക്കാന്‍
അജ്ഞതയുടെ വാത്മീകത്തില്‍ നിന്ന്
എന്നുണരും സഹൃദയലോകം

ശുഭം

Join WhatsApp News
Easow Mathew 2019-06-07 16:39:54
A meaningful poem! Sri Sudheer's presence at emalayalee makes it very lively. Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക