Image

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദൈവശാസ്ത്ര സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2019
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദൈവശാസ്ത്ര സെമിനാര്‍
ഷിക്കാഗോ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പായുടെ വിഖ്യാത ചാക്രിക ലേഖനമായ 'ലൗഡാറ്റെ സി'- യെ അടിസ്ഥാനമാക്കി ദൈവശാസ്ത്ര സെമിനാര്‍ നടത്തുകയുണ്ടായി.

വത്തിക്കാന്‍ പരിസ്ഥിതി കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ ഫാ. ജോഷ്‌ത്രോം കുരീത്തടം എസ്.ഡി.ബി സെമിനാര്‍ പ്രസന്റേഷന്‍ നടത്തി. കത്തോലിക്കാ സഭയുടെ സുവിശേഷാധിഷ്ഠിതമായ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള പ്രബോധനങ്ങളും കാഴ്ചപ്പാടുകളും ചാക്രിക ലേഖനത്തിലെ 10 പ്രമാണങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുകയുണ്ടായി. പ്രകൃതി- അന്തരീക്ഷ സംരക്ഷണം ക്രിസ്തു ദൗത്യവും സുവിശേഷവത്കരണവും എന്നു മാത്രമല്ല, പ്രകൃതിയെ നശിപ്പിക്കുന്നത് കുമ്പസാരിക്കേണ്ട പാപം തന്നെയാണെന്നു വ്യക്തമാക്കി. മാര്‍പാപ്പയും സഭയും പ്രകൃതി സംരക്ഷണത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അച്ചന്‍ ഊന്നിപ്പറയുകയുണ്ടായി.

ലോക മത ഫോറത്തിന്റെ ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളും, പ്രകൃതി സംരക്ഷകരും ഇടവകക്കാരുമായി ഏകദേശം നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. വികാരി ഫാ തോമസ് കടുകപ്പള്ളി സ്വാഗതവും, ലോക മതഫോറം ട്രസ്റ്റി മൈക്കല്‍ കൃതജ്ഞതയും പറഞ്ഞു. പാപ്പച്ചന്‍ മൂലയില്‍ എം.സിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക