Image

വേദിയില്‍ വെച്ച് വെള്ളം നല്‍കിയ ജീവനക്കാരനോട് കോപിച്ച് ഇളയരാജ

കല Published on 05 June, 2019
വേദിയില്‍ വെച്ച് വെള്ളം നല്‍കിയ ജീവനക്കാരനോട് കോപിച്ച് ഇളയരാജ

കലാകാരന്‍ മാന്യനാകണമെന്ന് വാശിപിടിക്കാന്‍ കഴിയില്ല. സംഗീത ലോകത്തെ പ്രതിഭ ഇളയരാജ അത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. പൊതുവേദിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ ശകാരിക്കുന്ന ഇളയരാജയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അദ്ദേഹത്തിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടയിലാണ് സംഭവം. 
വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുകൊടുത്ത ജീവനക്കാരനെ തിരിച്ചു വിളിച്ച് വേദിയില്‍ നിര്‍ത്തി മൈക്കിലൂടെയായിരുന്നു ഇളയരാജയുടെ ശകാരം. താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടു വന്ന് വിതരണം ചെയ്തതെന്നായിരുന്നു ഇളയരാജ ചോദിച്ചത്. മൈക്കിലൂടെ ഈ വാക്കുകള്‍ കേട്ട പാവം ജീവനക്കാരന്‍ ആകെ പരിഭ്രമിച്ചു. തന്‍റെ ജോലിയുടെ ഭാഗമായി വെള്ളം നല്‍കിയതാണെന്ന് പറഞ്ഞിട്ടും ഇളയരാജ കേട്ടില്ല. വീണ്ടും കോപത്തോടെ ശകാരം തുടര്‍ന്നു. അവസാനം ജീവനക്കാര്‍ വേദിയില്‍ വെച്ച് തന്നെ കാല് പിടിച്ച് മാപ്പു പറഞ്ഞു. 
ഇതോടെ ഇളയരാജക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. 
Join WhatsApp News
Tom Tom 2019-06-07 08:52:06
ഇവനൊക്കെ പണത്തിന്റെ അഹംകാരം!!!
അഹംകാരത്തിനു കൈയും കാലും 2019-06-07 07:28:53
ഇളയ രാജ മിടുക്കന്‍ തന്നെ യേശുദാസിനെ പോലെ 
അത് പോലെ അഹംകാരവും . എന്തിനു ആണ് ഇവരെ പൂജിച്ചു വലിയവര്‍ ആക്കുന്നത്. പണം വാങ്ങി ജോലി ചെയ്യുന്നവനെ പൂജിക്കണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക