Image

മുരളി ഗോപി ആര്‍എസ്എസ് ഫാസിസത്തിന് കുഴലൂതുന്നുവെന്ന് ഹരീഷ് പേരാടി

കല Published on 05 June, 2019
മുരളി ഗോപി ആര്‍എസ്എസ് ഫാസിസത്തിന് കുഴലൂതുന്നുവെന്ന് ഹരീഷ് പേരാടി

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയില്‍ പിണറായി വിജയന്‍റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന നെഗറ്റീവ് റോള്‍ ചെയ്തുകൊണ്ടാണ് ഹരീഷ് പേരാടി മലയാള സിനിമയില്‍ ശക്തമായി രംഗത്ത് വരുന്നത്. ആ സിനിമയുടെ തിരക്കഥാകൃത്തായിരുന്നു മുരളി ഗോപി. 
എന്നാല്‍ ഇപ്പോള്‍ മുരളി ഗോപിക്കെതിരെ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരാടി. 
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ഏകാധിപതിയായ കമ്മ്യൂണിസ്റ്റുകാരനെ റോഡില്‍ തടയുന്ന മുരളിഗോപിയുടെ കഥാപാത്രത്തിന്‍റെ രംഗം ഫേസ്ബുക്കില്‍ ഇട്ടുകൊണ്ട് മുരളി ഗോപി തന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ പരാജയത്തെ ഇടതുപക്ഷം ഇല്ലാതാകാന്‍ പോകുന്ന എന്ന മട്ടില്‍ വ്യാഖാനിച്ച് എഴുതിയ പോസ്റ്റിനാണ് ഹരീഷ് പേരാടിയുടെ മറുപടി. 
ഒരു മഹാപ്രളയത്തില്‍ ഏതൊക്കെയോ തന്തമാര്‍ ഏതൊക്കെയോ മക്കളെ രക്ഷിച്ച ചിത്രം മുമ്പിലുണ്ടായിട്ടും നിന്‍റെ തന്തയല്ല എന്‍റെ തന്ത എന്ന പഞ്ച് ഡയലോഗ് എഴുതിയ മനക്കട്ടിക്ക് മുമ്പില്‍ നല്ല നമസ്കാരം എന്നാണ് ഹരീഷ് പേരാടി മുരളി ഗോപിയോട് പറയുന്നത്. ഇത് മുരളിയുടെ ലൂസിഫറിനെ പ്രധാന ഡയലോഗായിരുന്നു. 
സംഘ ഫാസിസത്തിന് വേണ്ടി കുഴലൂതുന്ന ബൗദ്ധിക വ്യായാമം മാത്രമാണ് മുരളി ഗോപിയുടേതെന്നും ഹരീഷ് പേരാടി വിമര്‍ശിക്കുന്നു. മുമ്പും ബിജെപി അനുകൂല സിനിമകള്‍ ചെയ്യാന്‍ താത്പര്യം കാണിച്ചിട്ടുള്ളയാളാണ് മുരളി ഗോപി. മുരളിയുടെ ടിയാന്‍ എന്ന സിനിമയില്‍ ബ്രാഹ്മണ മേധാവിത്വത്തെയും മനുസ്മൃതിയെയും ആരാധിക്കുന്ന കഥാപാത്രങ്ങളും ഡയലോഗുകളും നിരവധിയായി ഉണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക