Image

പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍, 69, ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 05 June, 2019
പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍, 69, ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍:  പാസ്റ്റര്‍ തങ്കച്ചന്‍ സാമുവല്‍  (69) നിര്യാതനായി. ഹൂസ്റ്റണ്‍ ക്രിസ്ത്യന്‍ അംബ്ലിയുടെ സഹശുശ്രൂഷകനായിരുന്നു. പുനലൂര്‍ ഇടമണ്‍ മുതുവീട്ടില്‍ കുടുംബാംഗമാണ്. 

ഏഴുമറ്റൂര്‍ കൊല്ലല വീട്ടില്‍ മേരി തങ്കച്ചനാണ് ഭാര്യ. മക്കള്‍: സാം തങ്കച്ചന്‍, ബെറ്റ്‌സി, മരുമക്കള്‍: ബെന്‍സി, ബെന്നി തോമസ്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1999ല്‍ ഹൂസ്റ്റണിലേക്ക് കുടിയേറിയ അദ്ദേഹം ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണിലെ സജീവ അംഗമായിരുന്നു. 

മെമ്മോറിയന്‍ സര്‍വീസ് ജൂണ്‍ ഏഴ് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയ്ക്ക്. സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ എട്ട് ശനിയാഴ്ച രാവിലെ 9 മണിക്കും ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ വച്ചു നടക്കും.

വിലാസം: 1120 സൗത്ത് പോസ്റ്റ് ഓക് റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77035. കൂടുതല്‍ വിവരങ്ങള്‍ക്ക്: (713)3195725.

വാര്‍ത്ത: ജോയി തുമ്പമണ്‍
പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍, 69, ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക