Image

ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം

ജോസ് മാളേയ്ക്കല്‍ Published on 05 June, 2019
ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ ടാലന്റ്്‌ഫെസ്റ്റ് എന്നപേരില്‍ ജൂണ്‍ 1 ശനിയാഴ്ച്ച സി.സി.ഡി. കുട്ടികള്‍ക്കായി നടത്തിയ കലോത്സവം ആകര്‍ഷകമായി. കുട്ടികളുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ ഭക്തിഗാനം, ലഘുനാടകം, ആക്ഷന്‍ സോങ്ങ്, ബൈബിള്‍ സ്കിറ്റ്, ഡാന്‍സ് എന്നീ കലാരൂപങ്ങളുമായി ലഭിച്ച സുവര്‍ണാവസരം കുട്ടികള്‍ നല്ലരീതിയില്‍ ഉപയോഗിച്ചു.

ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള æട്ടികള്‍ അവരുടെ വ്യത്യസ്തമായ കലാവാസനകള്‍ സ്റ്റേജിലവതരിപ്പിച്ച് കാണികളുടെ കയ്യടി വാങ്ങി.

ജൂണ്‍ 1 ശനിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് ഇടവക വികാരിയുടെ താല്ക്കാലിക ചാര്‍ജുവഹിക്കുന്ന റവ. ഫാ. അഗസ്റ്റിന്‍ പാറ്റാനിയില്‍ ഉല്‍സവതിരിതെളിച്ച് കലാമേള ഉത്ഘാടനം ചെയ്തു. കൈക്കാരന്‍ സജി സെബാസ്റ്റ്യന്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ്, സഹകോര്‍ഡിനേറ്റര്‍മാരായ ജറി കുരുവിള, ആഷ്‌ലി പടയാറ്റില്‍, മതാധ്യാപകരായ ലീനാ ജോസഫ്, ജോസഫ് ജയിംസ്, ജോസ് ജോസഫ്, ജാസ്മിന്‍ ചാക്കോ, മറിയാമ്മ ഫിലിപ്, ജെര്‍ലി കോട്ടൂര്‍, സോബി ചാക്കോ, മഞ്ജു സോബി, ജോസ് തോമസ്, ആനി ആനിത്തോട്ടം, ജിറ്റി ജോസ്, കരളിന്‍ ജോര്‍ജ്, റജീനാ ജോസഫ്, ജൂലി കêമത്തി, ലിജാ പ്ലാമൂട്ടില്‍, റോസ് മേരി, ബിന്ദു മെതിക്കളം, ബ്ലെസി മെതിക്കളം, പി.റ്റി.എ. പ്രസിഡന്റ് തോമസ് ചാക്കോ (ബിജു), സുനില്‍ തോമസ് എന്നിവര്‍ കലോത്സവനടത്തിപ്പിനു സഹായികളായി.

ജോയല്‍ ബോസ്‌ക്കോ സാങ്കേതിക സഹായവും, ജോസ് തോമസ്, എബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു. സിബിച്ചന്‍ ചെമ്പ്‌ളായില്‍ ബാനര്‍ ഡിസൈനും, മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികളുടെ ഏകോപിപ്പിക്കലും നിര്‍വഹിച്ചു. ജേക്കബ് ചാക്കോ സ്വാഗതവും, സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ് അനിക്‌സ് ബിനു നന്ദിയും പ്രകാശിപ്പിച്ചു.
ഫോട്ടോ: ജോസ് തോമസ്

ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്‍ഡേ സ്കൂള്‍ കലോല്‍സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക