Image

ഫാമിലി കോണ്‍ഫറന്‍സ് ടീം ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 05 June, 2019
ഫാമിലി കോണ്‍ഫറന്‍സ് ടീം ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

മെയ് 26-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഷിബു വി. മത്തായി അധ്യക്ഷനായിരുന്നു. കോണ്‍ഫറന്‍സ് പ്രതിനിധികളെ അച്ചന്‍ സ്വാഗതം ചെയ്യുകയും കോണ്‍ഫറന്‍സിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് ഇടവകാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം കോണ്‍ഫറന്‍സിനെ കുറിച്ച് ആമുഖ വിവരണം നല്കുകയും, എല്ലാ ഇടവകാംഗങ്ങളേയും കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുകയും ചെയ്തു. അസിസ്റ്റന്റ് ട്രഷറര്‍ ജെയ്‌സണ്‍ തോമസ് രജിസ്‌ട്രേഷനെക്കുറിച്ചും, മുന്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അനുധഭവങ്ങളെക്കുറിച്ചും വിവരിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് സുവനീറിനെക്കുറിച്ച് സംസാരിച്ചു. ഫാ. ഷിബു വി മത്തായിയും ജോ ഏബ്രഹാമും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നിര്‍വഹിച്ചു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഏരിയാ കോര്‍ഡിനേറ്റര്‍ ജിനു പീറ്റര്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, അസിസ്റ്റന്റ് ട്രഷറര്‍ ജെയ്‌സണ്‍ തോമസ്, സുവനീര്‍ കമ്മിറ്റി അംഗം മത്തായി ചാക്കോ, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം ശോഭാ ജേക്കബ്, ഇടവക ട്രസ്റ്റി ബിജു ഇട്ടിച്ചന്‍, സെക്രട്ടറി ജോ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇടവകയില്‍ നിന്നം നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സ് ടീം ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചുഫാമിലി കോണ്‍ഫറന്‍സ് ടീം ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചുഫാമിലി കോണ്‍ഫറന്‍സ് ടീം ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക