Image

ജനനി ഇരുപത്തൊന്നാംവാര്‍ഷികം ജൂണ്‍ 16 ന്; മുഖ്യാതിഥി ഡോ. എം.എന്‍ കാരശ്ശേരി

Published on 05 June, 2019
ജനനി ഇരുപത്തൊന്നാംവാര്‍ഷികം ജൂണ്‍ 16 ന്; മുഖ്യാതിഥി ഡോ. എം.എന്‍ കാരശ്ശേരി
ആധുനികയുഗത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ട പ്പടുന്നുവോ?- ചര്‍ച്ച 

ന്യൂയോര്‍ക്ക്: വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയായ ജനനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം ഈ മാസം പതിനാറാം തീയതിമൂന്നു മുതല്‍ ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു.

പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ഡോ. എം.എന്‍ കാരശ്ശേരിയാണ് മുഖ്യാതിഥി.

അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു സംഗമവേള ആയിരിക്കും ഈ സമ്മേളനം. 

ആഗോളമലയാളികള്‍ ആദരിക്കുന്ന അപൂര്‍വ്വപ്രതിഭയായ ഡോ. കാരശ്ശേരിയുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

“ആധുനികയുഗത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ?” എന്ന വിഷയത്തെക്കുറിച്ചുള്ള
ഒരു ചര്‍ച്ചയാണ് സമ്മേളനത്തിലെ ആദ്യയിനം. പ്രശസ്ത വാഗ്മി, നിരൂപകന്‍, സാഹിത്യകാരന്‍,   രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ഡോ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. 

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍,
സാഹിത്യകാരന്മാര്‍, സംഘടനാനേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ മുതലായവര്‍ സജീവമായി
പങ്കെടുക്കുന്നതായിരിക്കും.

കൃത്യം ആറുമണിയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. കാരശ്ശേരി മുഖ്യാതിഥി
ആയിരിക്കും. ട്രൈസ്റ്റേറ്റ് ഏറിയായിലെ കുട്ടികളുടെ കലാപരിപാടികളും ഉായിരിക്കുന്നതാണ്.

രണ്ട് പതിറ്റാണ്ടുകളായി അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രസിദ്ധീകരണമായി  നിലകൊള്ളുന്നു ജനനി. അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ
രചനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമകാലിക രാഷ്ട്രീയം, സാമൂഹ്യ പ്രശ്‌നങ്ങള്‍, ആരോഗ്യ രംഗം, നര്‍മ്മം തുടങ്ങിയ വിഷയങ്ങള്‍ക്കും ജനനിയില്‍ പ്രാധാന്യം നല്‍കുന്നു.

ജനനിയുടെ വാര്‍ഷികാഘോഷങ്ങളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി പത്രാധിപ സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ് (ചീഫ് എഡിറ്റര്‍): 9146936337; സണ്ണി പൗലോസ്
(മാനേജിംഗ് എഡിറ്റര്‍): 8455985094; ഡോ. സാറാ ഈശോ (ലിറ്റററി എഡിറ്റര്‍): 8453044606 
ജനനി ഇരുപത്തൊന്നാംവാര്‍ഷികം ജൂണ്‍ 16 ന്; മുഖ്യാതിഥി ഡോ. എം.എന്‍ കാരശ്ശേരി
Join WhatsApp News
മാത്യു ജോയ്‌സ് 2019-06-05 18:13:32
ജനനിയുടെ 21മത്തെ വാർഷികത്തിന്  എല്ലാ വിധ ആശംസകൾ 
മംഗളങ്ങള്‍ 2019-06-05 19:46:23
എല്ലാ മംഗളങ്ങളും നേരുന്നു -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക