Image

മാര്‍ സ്രാമ്പിക്കലിന്റെ കോള്‍ചെസ്റ്റര്‍ പ്രസുദേന്തി ഭവന സന്ദര്‍ശനം 11 , 12 തീയതികളില്‍

Published on 05 June, 2019
മാര്‍ സ്രാമ്പിക്കലിന്റെ കോള്‍ചെസ്റ്റര്‍ പ്രസുദേന്തി ഭവന സന്ദര്‍ശനം 11 , 12 തീയതികളില്‍

കോള്‍ചെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഏറ്റവും വലിയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ജൂലൈ 20 നു (ശനി) നടത്തപ്പെടുന്ന മൂന്നാമത് തീര്‍ഥാടന മഹാ തിരുനാളിനൊരുക്കമായി, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. 

ജൂണ്‍ 11, 12 തീയതികളിലായി (ചൊവ്വ, ബുധന്‍) നടത്തപ്പെടുന്ന പ്രസുദേന്തി ഭവന സന്ദര്‍ശനത്തില്‍, പിതാവിന്റെ ആല്മീയഅജപാലന ദൗത്യത്തോടൊപ്പം, തീര്‍ഥാടന തയാറെടുപ്പുകളും വിലയിരുത്തും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ കുടുംബങ്ങളെ സമര്‍പ്പിക്കുകയും വീടുകള്‍ വെഞ്ചിരിക്കുന്നതുമാണ്.

12 ന് (ബുധന്‍) വൈകുന്നേരം 4.30 ന് മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇടവകാ സമൂഹത്തിനായി വിശുദ്ധ ബലി അര്‍പ്പിക്കും. കോള്‍ചെസ്റ്റര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ഫാ.ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

ഭവന സന്ദര്‍ശനാര്‍ഥം എത്തുന്ന മാര്‍ സ്രാന്പിക്കലിന് ഉജ്ജ്വല സ്വീകരണമാണ് സീറോ മലബാര്‍ സമൂഹം,കോള്‍ചെസ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്. ഫാ. തോമസ് പാറക്കണ്ടത്തിലിന്റേയും ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെയും നേതൃത്വത്തില്‍ ഇടവകാ സമൂഹം പിതാവിനെ വരവേല്‍ക്കും. 

കഴിഞ്ഞ വര്‍ഷത്തെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ മൂന്നാമത് തീര്‍ഥടന പ്രുസേദേന്തിമാരായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയെ വാഴിക്കുകയും തിരി വെഞ്ചിരിച്ചു നല്‍കുകയും ചെയ്തിരുന്നു. വാല്‍സിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വെഞ്ചിരിച്ച തിരിയും പ്രാര്‍ഥനകളുടെ അകമ്പടിയോടെ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കോള്‍ചെസ്റ്ററിലെ ഭവനങ്ങള്‍ തോറും ചുറ്റി സഞ്ചരിക്കുകയായിരുന്നു. മാധ്യസ്ഥ പ്രാര്‍ഥനകളും മരിയന്‍ സ്തുതിപ്പുകളുമായി മാതൃസന്നിധേയത്തില്‍ വന്നെത്തുന്ന തീര്‍ഥാടകര്‍ക്കു അനുഗ്രഹ സാഫല്യമേകുവാനായി അഖണ്ഡ ജപമാലയും പ്രാര്‍ഥനകളും മറ്റുമായി കോള്‍ചെസ്റ്റര്‍ സമൂഹം ആല്‍മീയമായ വലിയ ഒരുക്കത്തിലാണ്.

യു കെ യിലെ മുഴുവന്‍ മാതൃഭക്തരുടെയും സാന്നിദ്ധ്യത്തിലും പങ്കാളിത്തത്തിലും സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം വന്‍ വിജയവും അനുഗ്രഹ സാന്ദ്രമാവുന്നതിനും ഏവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 

റിപ്പോര്‍ട്ട്:അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക