Image

ഫാ. വടക്കേക്കരയ്ക്ക് സുവര്‍ണജൂബിലി: കൃതജ്ഞതാബലി ജൂണ്‍ 9ന് സോമര്‍സെറ്റില്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 05 June, 2019
ഫാ. വടക്കേക്കരയ്ക്ക് സുവര്‍ണജൂബിലി: കൃതജ്ഞതാബലി ജൂണ്‍ 9ന് സോമര്‍സെറ്റില്‍
ന്യൂജേഴ്‌സി: അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ക്ക് ആത്മീയശുശ്രൂഷ ലഭ്യമാക്കുന്നതില്‍ ശ്രദ്ധേയമായ ശുശ്രൂഷ നിര്‍വഹിച്ച ഫാ. ഫിലിപ്പ് വടക്കേക്കരയുടെപൗരോഹിത്യ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാന്‍ സോമര്‍സെറ്റിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം ഒരുങ്ങുന്നു. സോമര്‍സെറ്റ് സെന്റ്‌തോമസ് ദൈവാലയത്തില്‍ ജൂണ്‍ ഒമ്പത് രാവിലെ 9.30നാണ് കൃതജ്ഞതാബലി അര്‍പ്പണം.

ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, രൂപതാ വികാരി ജനറല്‍ ഫാ. തോമസ് കടുകപ്പള്ളി, ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍,കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റിപറമ്പുകാട്ടില്‍ എന്നിവരും കാര്‍മികരാകും. ദിവ്യബലിയെ തുടര്‍ന്ന് 11:30ന് അനുമോദന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 50 വര്‍ഷം ഫാ. ഫിലിപ്പ് വടക്കേക്കര സഭയ്ക്കും സമൂഹത്തിനും ചെയ്ത സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോമര്‍സെറ്റ് ഇടവകആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രമുഖ ഇടവകയായ സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിന്റെസ്ഥാപകരില്‍ പ്രധാനിയാണ് ഫാ. ഫിലിപ്പ് വടക്കേക്കര.

വിശ്വാസപരിശീലന കോര്‍ഡിനേറ്റര്‍, വിവിധ ആശുപത്രികളിലെ ചാപ്ലൈന്‍, വിവിധ കോളജുകളില്‍ അധ്യാപകന്‍, ഊട്ടി രൂപത ചാന്‍സിലര്‍, ഊട്ടി ബിഷപ്പിന്റെ സെക്രട്ടറിഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി വൈറ്റിംഗില്‍ വിശ്രമജീവിതം നയിക്കുകയാണെങ്കിലും സമീപ ദൈവാലയങ്ങളില്‍ ദിവ്യബലിയര്‍പ്പണം ഉള്‍പ്പെടെയുള്ളശുശ്രൂഷകള്‍ ലഭ്യമാക്കുന്നതില്‍ ഇപ്പോഴും ബദ്ധശ്രദ്ധനാണ് ഇദ്ദേഹം.

തോമസ് ചെറിയാന്‍ പടവില്‍, വിന്‍സെന്റ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ആഘോഷ പരിപാടികളുടെ ഒരുക്കം നിര്‍വഹിക്കുന്നത്.
web: stthomassyronj.org


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക