Image

എന്റെ അമ്മ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 05 June, 2019
എന്റെ അമ്മ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
നന്മകള്‍, പുണ്യങ്ങള്‍,ചെയ്‌തൊരു  നാരിയ്‌ക്കേ
അമ്മയെന്നുള്ള  പേര്‍ ലഭ്യമാകൂ!
കന്മഷമേശാത്ത  നാരിയ്ക്കു  മാത്രമേ
അമ്മപ്പദവിയേ സാദ്ധ്യമാകൂ!

പേറ്റുനോവേറെ  സഹിച്ചതിന്‍ ശേഷമേ
പെറ്റമ്മയെന്ന  പേര്‍  നേടുകുള്ളു!
ഉറ്റവരെത്ര  പേര്‍  ഈ  ഭൂവിലുണ്ടേലും
പെറ്റമ്മപോലുറ്റോരാരുമില്ല!

ത്യാഗത്തിന്‍, സ്‌നേഹത്തിന്‍,  പര്യായമാണവള്‍
സാഗരം  പോലെയഗാധ  ഹൃത്തം!
'മാതൃ'ത്വമെത്ര  മഹദ്സ്ഥാനം,നേടുവാന്‍
മാര്‍ദ്ദവ ചിത്തമവശ്യമല്ലോ!

നാരികള്‍  വേഷങ്ങളെത്രയണിയുന്നു
പാരിതില്‍  തന്മയ  ഭാവത്തോടെ!
വേഷങ്ങള്‍ ആരെന്തണിഞ്ഞാലും അമ്മതന്‍
വേഷംധരിപ്പ തെളുപ്പമല്ല!

അക്ഷരമാലയില്‍,  'അമ്മ' യെന്നുള്ളര
ണ്ടക്ഷരമല്ലോ  പഠിപ്പതാദ്യം!
'അമ്മതന്‍ രൂപത്തില്‍, കാണ്മു  നാം  ഈശനെ
'അമ്മ താന്‍ നമ്മുടെ 'ആദ്യ ദൈവം'!

ഓമനത്തിങ്കളെ, കാട്ടിയും പാടിയും
ഒരായിരം  കഥ  ചൊന്നുമല്ലോ,
'അമ്മ ,മധുരമാം വാത്സല്യ മാര്‍ന്നെന്നും
അന്നവും, ക്ഷീരവും ഊട്ടിയെന്നെ!
      

Join WhatsApp News
So beautiful ! it is the embodiment of affection, gratitude, piety and what not! 2019-06-06 09:06:21

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക