Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വടംവലി മത്സരം നടത്തുന്നു

ജോഷി വള്ളിക്കളം Published on 06 June, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വടംവലി മത്സരം നടത്തുന്നു
ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വാര്‍ഷിക  പിക്‌നിക്കിനോടനുബന്ധിച്ച് വടംവലി മത്സരം നടത്തുന്നു.

ജൂണ്‍ 15 2019 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ Big Bend Lake, 9301 Golf Rd, Desplaines, IL-60016 എന്ന സ്ഥലത്തുവച്ചാണ് നടത്തുന്നത്. വടംവലി മത്സരത്തിലേക്കായി ആറ് ടീമംഗങ്ങളാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. വടംവലിക്കു ഒന്നാം സമ്മാനം A-1 ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും രണ്ടാം സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അസോസിയേഷന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ലൂക്ക്(കൊച്ചുമോന്‍) ചിറയില്‍, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, റ്റോബിന്‍ മാത്യു, കാല്‍വിന്‍ കവലയ്ക്കല്‍, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവരാണ്.

പിക്‌നിക് മറ്റു മത്സരങ്ങളായ  ചാക്കില്‍ കയറി ഓട്ടം, വാട്ടര്‍ ബലൂണ്‍ ഏറ്, ഓട്ടം, ബ്രെഡ് ബൈറ്റ്, കാര്‍ഡു ഗെയിംസ്, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, 3 ലെഗ് റണ്‍, മൊട്ട ഏറ്, ഷോട്ട്പുട്ട്, വോളിബോള്‍, കാന്‍ഡി പിക്കിംഗ്, ത്രോ ബോള്‍ മുതലായവയും അരങ്ങേറുന്നതാണ്. വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യുന്നതാണ്.

പിക്‌നിക്കിന് സമൃദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങളും ഡ്രിംഗ്‌സും സുലഭമായി ലഭ്യമാണ്.
പിക്‌നിക്കിനും ഗെയിംസിനും പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഷിക്കാഗോ പരിസര പ്രദേശത്തുളള എല്ലാ മലയാളി സുഹൃത്തുക്കളെയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളെയും സ്‌നേഹപൂര്‍വം ഈ പിക്ക്‌നിക്കിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്-847-477-0564), ജോഷി വള്ളിക്കളം(സെക്രട്ടറി-312-685-6749), ജിതേഷ് ചുങ്കത്ത്(ട്രഷറര്‍-224), ലൂക്ക് (കൊച്ചുമോന്‍) ചിറയറിയില്‍(ജനറല്‍ കോര്‍ഡിനേറ്റര്‍).

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വടംവലി മത്സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക