Image

സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി ബഡി ബോയ്‌സ് ഫിലാഡല്‍ഫിയ സൗഹൃദകൂട്ടായ്മ

സന്തോഷ് ഏബ്രഹാം Published on 06 June, 2019
സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി ബഡി ബോയ്‌സ് ഫിലാഡല്‍ഫിയ സൗഹൃദകൂട്ടായ്മ
ഫിലാഡല്‍ഫിയ: മനുഷ്യനന്മയുടെ സ്‌നേഹസ്പര്‍ശം വറ്റിപ്പോയിട്ടില്ലെന്നു വീണ്ടും തെളിയിക്കുകയാണ് അമേരിക്കന്‍ പ്രവാസമണ്ണില്‍ നിന്നും ബഡി ബോയ്‌സ് ഫിലാഡല്‍ഫിയ സൗഹൃദകൂട്ടായ്മ. ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലുമുള്ള ഒരുപറ്റം നന്മയുടെ കണിക വറ്റിപ്പോയിട്ടില്ലാത്ത സഹോദരങ്ങളുടെ വാട്‌സ് ആപ് കൂട്ടായ്മയാണ് ഫിലി ബഡിബോയ്‌സ്. ഒരേ മനസ്സോടെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന കാരുണ്യത്തിന്റെ സഹായഹസ്തം സമസൃഷ്ടികളിലേക്ക് നീട്ടുവാന്‍ മനസൊരുക്കമുള്ള പ്രവാസി മലയാളികളുടെ ഒത്തുചേരലാണ് ഇവിടെ ദൃശ്യമാകുന്നത്. ഏഴു കടലുകള്‍ക്കക്കരെ പ്രവാസ മണ്ണില്‍ എല്ലാ സൗഭാഗ്യങ്ങളോടെയും, സമ്പദ് സമൃദ്ധിയോടെയും ജീവിക്കുമ്പോഴും പിറന്ന മണ്ണിനേയും മാതൃഭാഷയേയും നെഞ്ചിലേറ്റി സ്‌നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യ സ്‌നേഹികള്‍ വാട്‌സ്ആപ്പില്‍ കൂടി സൗഹൃദം പങ്കുവെയ്ക്കുകയും അത് കെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വര്‍ഷത്തിലൊരിക്കല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ക്കായി ഒത്തുകൂടി സൗഹൃദം ഊട്ടിയുറപ്പിക്കുന്നു.

ജന്മനാട്ടില്‍ കോതമംഗലത്തെ ഒരു പെണ്‍കുഞ്ഞിന്റെ കദനകഥ മനസ്സിലാക്കി ഈ കൂട്ടായ്മയിലെ അംഗങ്ങളും സുഹൃത്തുക്കളുംകൂടി മണിക്കൂറുകള്‍കൊണ്ട് 5800 ഡോളര്‍ സമാഹരിച്ചു. ജൂണ്‍ മാസം ഏഴാംതീയതി വരെ ലഭിക്കുന്ന തുക സ്ഥലം സി.ഐയുടേയും സ്കൂള്‍ ഹെഡ്മാസ്റ്ററുടേയും, എം.എല്‍എയുടേയും ബാങ്ക് മാനേജരുടേയും സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി ഒരു സ്ഥിര നിക്ഷേപം നടത്തുവാനാണ് ഇതിലെ അംഗങ്ങള്‍ ആലോചിക്കുന്നത്. ഇതിലേക്ക് സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:അനു സ്കറിയ (267 496 2423), ഷാലു പുന്നൂസ് (203 482 9123), ബിജു ചാക്കോ (215 888 8926), ജസ്റ്റിന്‍ ജോസ് (215 828 2948), ലിജോ ജോര്‍ജ് (215 776 7940), ജിജു കുരുവിള (215 272 9338).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക