Image

മാത്യു മാര്‍ത്തോമായുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളി

പി.പി. ചെറിയാന്‍ Published on 07 June, 2019
മാത്യു മാര്‍ത്തോമായുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളി
ന്യൂയോര്‍ക്ക് :  ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളുടെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാത്യൂ മാര്‍ത്തോമാ കേസ്സില്‍ യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി.
എസ്.എ.സി.(SAC) കാപ്പിറ്റല്‍ അഡ് വൈസേ ഴ്‌സ് എല്‍.പി. പോര്‍ട്ടോ ഫോളിയൊ മാനേജര്‍ മാത്യു മാര്‍ത്തോമാസ് ഇന്‍സൈഡര്‍ ട്രേയ്ഡിങ്ങ് നടത്തിയ കേസ്സില്‍ ഫ്‌ളോറിഡാ മിയാമി ജയിലില്‍ ഒമ്പതു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ സമര്‍പ്പിച്ച അപ്പീലാണ് ജൂണ്‍ 3ന് കോടതി തള്ളിയത്.

ഒരു വ്യക്തിക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിങ്ങ്  കേസ്സില്‍ ആദ്യമായാണ് ഇത്രയും വലിയ ശിക്ഷ വിധിക്കുന്നത്. 276 മില്യണ്‍ ഡോളറിന്റെ ലാഭമാണ് ഷെയര്‍ വില്പനയിലൂടെ എസ്.എ.സിക്ക് ലഭിച്ചത്. ഈ ഇടപാടില്‍ മാത്യു മാര്‍ത്തോമക്ക് 9.38 മില്യണ്‍ ബോണസ് ലഭിച്ചിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. 2014 ഫെബ്രുവരി 6ന് മാര്‍ത്തോമാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2014 സെപ്റ്റംബറില്‍ 9 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

മാര്‍ത്തോമാ കേസ്സില്‍ അപ്പീല്‍ കേള്‍ക്കാതെ തള്ളികളയുന്നതിന് ട്രമ്പ് അഡ്മിനിസ്‌ട്രേഷന്‍ യു.എസ്.സുപ്രീം കോടതിയില്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

ഇന്ത്യയില്‍ നിന്നും കുടിയേറിയ ഡോക്ടര്‍ ലിസ്സിയുടേയും, തോമസിന്റേയും മകനായി 1974 മെയ് 18ന് മിഷിഗണിലായിരുന്നു മാര്‍ത്തോമയുടെ ജനനം. ഡോ.റോസ്‌മേരിയാണ് ഭാര്യ. ഉന്നതബിരുദധാരിയായ മാര്‍ത്തോമായുടെ അപ്പീല്‍ തള്ളിയതില്‍ ദുഃഖിതരാണ് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും.

മാത്യു മാര്‍ത്തോമായുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളി
Join WhatsApp News
ഒരു പാ0 ആയിരിക്കട്ടെ 2019-06-07 07:01:09
ആരും നിയമത്തിനു അതീതം അല്ല. എത്ര ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും  തോന്ന്യാസം കാണിച്ചാല്‍ അഴി എന്നണം. അറുപതു % വരുമാനം ഉള്ള സ്റ്റോക്ക്‌ വില്‍ക്കുന്നവനും അകത്തു പോകും. ട്രുംപിന്‍റെ അവസാനവും ജയിലില്‍ 
Justice 2019-06-07 09:11:31
Justice For All
Sakavu Thomman 2019-06-07 15:04:49
Not all crooks are disciplined my Trump admn. We read how he himself shut somebody s mouth by 130 dollars. Hillary and clinton escaped. Where is justice for all. So, this young educated person became a victim of a corrupt system. 
Did he receive information from foreign websites ? Unanswered questions linger.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക