Image

കെ എച്ച് എന്‍ എ സ്‌ക്കോളര്‍ഷിപ്പ് വിതരണം ജൂണ്‍ 9 ന് കൊച്ചിയില്‍

Published on 07 June, 2019
കെ എച്ച് എന്‍ എ സ്‌ക്കോളര്‍ഷിപ്പ് വിതരണം ജൂണ്‍ 9 ന് കൊച്ചിയില്‍

മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഇന്ന് കേരളത്തിലും അമേരിക്കയിലും മുഖവുരവേണ്ടാത്ത സംഘടനയാണ്.
സാംസ്‌ക്കാരികവും മതപരവുമായ ഉന്നമനം, കേരള പാമ്പര്യവും സംസ്‌ക്കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പെടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍എ യുടെ വലിയ പരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനാണ്.

ദ്വവാര്‍ഷിക ഒത്തുചേരലിനു പുറമെ ക്രിയാത്മകമായ മറ്റെന്തെങ്കിലും കൂടിവേണം എന്ന തോന്നലില്‍ നിന്നുണ്ടായതാണ് കെ എച്ച് എന്‍ എ സ്‌ക്കോളര്‍ഷിപ്പ് പദ്ധതി. കേരളത്തില്‍ പ്രൊഫഷണല്‍ കോള്സുകള്‍ക്ക് പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഒരു കുട്ടിക്ക് എഴുപതിനായിരത്തോളം രൂപ കിട്ടുന്ന സ്‌കോളര്‍ഷിപ്പ് ,തുകയുടെ കാര്യത്തില്‍ എറ്റവും വലുതുമാണ്.

പിരിവെടുത്ത് നാട്ടിലെ കുട്ടികള്‍ക്ക് കുറച്ചു പണം എത്തിക്കുക എന്നതല്ല സ്‌കോളര്‍ഷിപ്പ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഒരോരുത്തരിലുമുള്ള സേവന ഭാവവും തൃജിക്കാനുള്ള മനസ്സും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആധുനിക കാലത്ത് പണത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ പണം തൃജിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അധ്വാനിച്ചുണ്ടാക്കുന്ന പണം മറ്റൊരള്‍ക്ക് കൊടുക്കുന്നതിലൂടെ ത്യാഗമനോഭാവം ഒരോരുത്തരിലും ശക്തമാകും. ഒരു വര്‍ഷം ഒരുകുട്ടിക്ക് കൊടുക്കേണ്ടത് 250 ഡോളറാണ്. ദിവസം ഒരു ഡോളര്‍ നീക്കിവെച്ചാല്‍ പോലും ആവശ്യത്തിലധികം തുക കണ്ടെത്താനാകും. അത്തരമൊരു സംവിധാനമാണ് ഉണ്ടാകേണ്ടത്.

2005 ലെ ചിക്കാഗോ കണ്‍വന്‍ഷനിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവന്നത്.ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കരുടേയും സെക്രട്ടറി പ്രസന്നന്‍ പിള്ളയുടേയും നേതൃത്വത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കി. തുടക്കം മുതല്‍ ഇതുമായി അടുത്തു പ്രവര്‍ത്തിക്കാനും കേരളത്തിലെ പരിപാടികള്‍ക്ക്് നേതൃത്വം നല്‍കാനും കഴിഞ്ഞു എന്നത് വ്യക്തി ജീവിതത്തിലെ ധന്യതയായിട്ടാണ് കരുതുന്നത്.

മന്മഥന്‍ നായര്‍, ശശിധരന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, വെങ്കിട് ശര്‍മ്മ, ഡോ രാംദാസ് പിള്ള, എം ജി മേനോന്‍, ആനന്ദന്‍ നിരവേല്‍, ടി എന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, ഡോ .രേഖാമോനോന്‍,രാജു നാണു, ഹരിദാസന്‍ പിള്ള, ഹരിനാരായണന്‍ നമ്പൂതിരി, ഗണേഷ് നായര്‍, ഷിബു ദിവാകരന്‍, സുധാ കര്‍ത്താ, പ്രൊ,ആര്‍ ജയകൃഷ്ണന്‍, അരവിന്ദ്് പിള്ള, രതീഷ് നായര്‍, അരുണ്‍ രഘു, കൃഷ്ണരാജ്്് തുടങ്ങിയ കെ എച്ച് എന്‍ എ നേതാക്കളൊക്കെ കാലാകാലങ്ങളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

കേരളത്തില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങുതന്നെ വലിയൊരു സാംസ്‌ക്കാരിക ചടങ്ങായി മാറിയിട്ടുണ്ട്്.

ഉദ്ദേശശുദ്ധിക്ക് അടിവരയിടുന്നരീതിയിലാണ് സ്‌കോളര്‍ളഷിപ്പ് ചടങ്ങ് കേരളത്തില്‍ നടത്താറ്. ധൂര്‍ത്തില്ലാതെ നേതാക്കള്‍ക്കായി കാത്തിരിക്കാതെ ലളിതമായ ചടങ്ങില്‍ സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലയിലെ തലയെടുപ്പുള്ളവരാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക.

പി പരമേശ്വരന്‍, കുമ്മനം രാജശേഖരന്‍, അശ്വതി തിരുനാള്‍ ഗൗരി ല്കഷമീഭായി, സ്വാമി പൂര്‍ണ്ണാനന്ദപുരി, സ്വാമി മോക്ഷവൃതാനന്ദ, സ്വാമി ഗുരു പ്രസാദ്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, മന്ത്രി കെ ബാബു, ഡോ എന്‍ രാജശേഖരന്‍ പിള്ള, ടി പി ശ്രീനിവാസന്‍, ഐഎഎസ്‌കാരായ കെ ജയകുമാര്‍, ജെ ലളിതാംബിക, രാജു നാരായണസ്വാമി, ആര്‍ രാമചന്ദ്രന്‍ നായര്‍, കവികളായ എസ് രമേശന്‍ നായര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, വി മധുസദനന്‍ നായര്‍ , സംഗതകുമാരിപി നാരായണക്കുറുപ്പ് തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങിന് സാക്ഷ്യം വഹിച്ചവരാണ്. ഓണക്കാലത്ത് നടക്കേണ്ടിയിരുന്ന വിതരണ ചടങ്ങ് പ്രളയവും പ്രശ്‌നങ്ങളും മൂലം വൈകി. എങ്കിലും പദ്ധതി മുടങ്ങാതെ മുറിയാതെ മുന്നോട്ടു പോകണം എന്ന നേതൃത്വത്തിന്റെ തീരുമാനം ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷത്തെ സേക്കാളര്‍ഷിപ്പ് വിതരണം ജൂണ്‍ 9 ന് കൊച്ചിയില്‍ നടക്കും. |
കെ എച്ച് എന്‍ എ സ്‌ക്കോളര്‍ഷിപ്പ് വിതരണം ജൂണ്‍ 9 ന് കൊച്ചിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക