Image

അബുദാബിയില്‍നിന്ന് മുംബൈ, ഡല്‍ഹി ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് തുടങ്ങി

Published on 08 June, 2019
അബുദാബിയില്‍നിന്ന് മുംബൈ, ഡല്‍ഹി ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് തുടങ്ങി
അബുദാബി: ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ സെക്ടറിലേക്കു പ്രതിദിന സര്‍വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തും. ഡല്‍ഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും.

ഉദ്ഘാടന വിമാനത്തെ വാട്ടര്‍ഗണ്‍ സല്യൂട്ടോടെ ഇരു വിമാനത്താവളങ്ങളും സ്വീകരിച്ചു. ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെയും ഇന്‍ഡിഗോയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധത്തിനു കൂടുതല്‍ ശക്തി പകരാന്‍ വിമാന സര്‍വീസ് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബ്രയന്‍ തോംസണ്‍ പറഞ്ഞു. ഡല്‍ഹി, മുംബൈ, കോഴിക്കോട്, കൊച്ചി സെക്ടറുകള്‍ അടക്കം നിലവില്‍ ഇന്‍ഡിഗോയ്ക്ക് അബുദാബിയില്‍ നിന്നു 4 സര്‍വീസ് ഉണ്ട്. ഭാവിയില്‍ കൂടുതല്‍ സെക്ടറിലേക്ക് ആരംഭിക്കുന്നത് സംബന്ധിച്ചും ആലോചിക്കുമെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ വില്യം ബോള്‍ട്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക