Image

കാളിദാസ് 'വൈറസ്' ഒഴിവാക്കിയത് എന്തുകൊണ്ട്

Published on 08 June, 2019
കാളിദാസ് 'വൈറസ്' ഒഴിവാക്കിയത് എന്തുകൊണ്ട്


കേരള ജനതയെ ഏറെ ഭീതിയിലാഴ്ത്തിക്കൊണ്ട് എത്തിയ നിപ വൈറസ് ബാധയെ കുറിച്ചുള്ള ആഷിക് അബു ചിത്രം 'വൈറസ്' മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. തികച്ചും യാദൃശ്ചികമെന്നവണ്ണം ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും നിപ എത്തിയതും ചിത്രത്തിലേയ്ക്ക് കൂടുതല്‍ പേരെ അടുപ്പിക്കുന്നുണ്ട്.

ചിത്രം മികച്ച പ്രതികരണം ഏറ്റുവാങ്ങുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇത്ര മികച്ച ഒരു ചിത്രത്തെ നടന്‍ കാളിദാസ് മാറ്റിനിര്‍ത്തി...?
ചിത്രത്തില്‍ കാളിദാസിനും ഒരു കഥാപാത്രം ഉണ്ടായിരുന്നെങ്കിലും പകരം ആ റോളിലേയ്ക്ക് എത്തിയത് ശ്രീനാഥ് ഭാസിയാണ്. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ ഡോ.ആബിദ് എന്ന കഥാപാത്രമായിരുന്നു അത്.
ജീത്തു ജോസഫിന്റെ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി', മിഥുന്‍ മാനുവലിന്റെ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ടാണ് കാളിദാസ് 'വൈറസി'നെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷക ശ്രദ്ധനേടുന്ന 'വൈറസ്' പോലെയുള്ള ചിത്രത്തില്‍ നിന്നും കാളിദാസ് വിട്ടുനില്‍ക്കേണ്ടിയിരുന്നില്ലെന്നാണ് പ്രേക്ഷക പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക