Image

ധാര്‍ഷ്ട്യം എന്നാല്‍ നിലപാടെങ്കില്‍... (ജോസ് കാടാപ്പുറം)

Published on 08 June, 2019
ധാര്‍ഷ്ട്യം എന്നാല്‍ നിലപാടെങ്കില്‍... (ജോസ് കാടാപ്പുറം)
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ പരാജയപെട്ടതില്‍ പ്രധാന കാരണമായി ചില വലതുപക്ഷ മാധ്യമങ്ങളും പഴയ നാലാം ലോക സിദ്ധാന്തക്കാരടക്കം പറയുന്നത് സര്‍ക്കാരിന്റെ തലവന്റെധാര്‍ഷ്ട്യം അല്ലെങ്കില്‍ ശൈലി മാറണം എന്നാണ്.

ഇതിനെ എങ്ങനെ വിശകലനം ചെയ്യാം, ഇതില്‍ എത്ര മാത്രം സത്യമുണ്ട്?ഇതൊക്കെയാണ് ഈ ലേഖനം പരിശോധിക്കുന്നത്. ധാര്‍ഷ്ട്യം എന്നാല്‍ വലിപ്പം ഭാവിക്കല്‍ എന്നാണോ എങ്കില്‍ അത് വലിയ തെറ്റാണോ, അതോ പുറത്തിരിക്കേണ്ടവരോട് പുറത്തിരിക്കൂ എന്ന് പറഞ്ഞതാണോ?

ഭരിക്കുന്നവര്‍ക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മളെ പോലെ ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കണോ? എപ്പഴും വെളുക്കെ ചിരിക്കണ നേതാവിന്റെ കാലം കഴിഞ്ഞില്ലേ? അങ്ങനെയുള്ള ഒരു നേതാവ് ആണോ നമ്മുടെ മുഖ്യന്‍ ..ചിരിയും എളിമയും ഇഷ്ടം പോലെ വാരി വിതറുന്ന നേതാക്കള്‍ പഞ്ചവടി പാലങ്ങള്‍ പണിതത് നമ്മള്‍ കേട്ടല്ലോ കമ്പിക്കു പകരം മുളംകമ്പുവച്ച് കോണ്‍ക്രീറ്റു ചെയ്ത മേല്പാലത്തിന്റെ കഥകള്‍ വല്ലതും ഈ 3 വര്‍ഷം നമ്മള്‍ക്ക് കേള്‍ക്കാനിടയായോ ?

എന്നാല്‍ ഈ മൂന്നു വര്‍ഷം കേരളത്തില്‍ എന്താണ് ഈ കടുത്ത ശൈലികാരന്‍ നേതൃത്വം കൊടുത്ത്
മുഖ്യമന്ത്രി പദം ഏറ്റെടുത്തപ്പോള്‍ തന്നെ അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്നും, വികസനവും ജനക്ഷേമവുമാണ് പ്രധാനമെന്നുംപറഞ്ഞിരുന്നു

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ താഴെ തട്ട് മുതല്‍ അഴിമതി കുറഞ്ഞോ എന്ന് വിലയിരുത്താവുന്നതാണ്, അഴിമതിക്കാര്‍ക്ക് ഉറക്കം നഷ്ട്ടപെട്ടിട്ടുങ്കില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ച ശൈലി മുഖ്യമന്ത്രി മാറ്റണോ? സെക്രെട്ടറിയേറ്റില്‍ പഞ്ചിങ്ങ് ഏര്‍പെടുത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലിക്കെത്തിയിപ്പോള്‍, സാധാരണക്കാരുടെ ഫയലുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കിയതില്‍ എന്ത് ധര്‍ഷ്ട്യമാണ്ഉണ്ടായതു . നോക്കുകൂലി നിര്‍ത്തിച്ചത്, അന്യയമായ ട്രോള്‍ പിരിവു നിര്‍ത്തിച്ചതോ ധാര്‍ഷ്ട്യം.

സമഗ്ര വികസനം എന്ന ലക്ഷ്യത്തില്‍ ആണ്പ്രവര്‍ത്തനം, ഗെയില്‍ പദ്ധതി ഒരിക്കലും നടപ്പിലാകില്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ അത് നടപ്പിലാകും എന്നാണ് മുഖ്യമന്ത്രി തെളിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ടുമാത്രമാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഇതിനോടകം തന്നെ 37500 കുടുംബാംങ്ങള്‍ക്കു പാചക വാതകം പൈപ്പ് വഴിഅമേരിക്കയിലെ വീടുകളിലെ പോലെ അടുക്കളയില്‍ എത്തിച്ചു ബാക്കി പ്രദേശങ്ങളില്‍എല്ലാ തടസ്സങ്ങളും മറികടന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആശങ്കങ്ങളും പരിഹരിച്ച് ബന്ധപ്പെട്ട എല്ലാവരുമായി സമയാസമയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപനം സാധ്യമാക്കിയാണ് ഗെയില്‍ സജ്ജമാകുന്നത്.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപാസ് ,കോവളം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാത പണി വേഗത്തില്‍ നടക്കുന്നത് .ദേശീയ പാത വികസനം (കേന്ദ്ര തടസ്സം ഇല്ലായിരുന്നെങ്കില്‍ ) തുടങ്ങി മുടങ്ങികിടന്നതും , മെല്ലെപോക്ക് ആയിരുന്നതുമായ വികസന പദ്ധതികള്‍ ഈ ധാര്‍ഷ്ട്യകാരന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് യാഥാര്‍ഥ്യമായി .വികസനത്തിന് സ്വീകരിച്ച ഈ ശൈലി 4 വോട്ടിനു വേണ്ടി മാറ്റണോ .. 

അപ്രതീക്ഷിത മഴകാരണം ഉണ്ടായ പ്രളയത്തില്‍ നാട് വിറങ്ങലിച്ച് നിന്നപ്പോള്‍ ഏറ്റവും കാര്യക്ഷമമായ് പ്രതിസന്ധികളെ മറികടക്കാന്‍ ഈ ധാര്‍ഷ്ട്യകാരന്‍സ്വീകരിച്ച നിലപാടുകള്‍ കേരളം മറന്നിട്ടില്ല.ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചുവെങ്കിലും വസ്തുതകള്‍ ജനങ്ങള്‍ക്ക് ബോധ്യപെട്ടുതുടങ്ങി, പ്രളയത്തിന് ശേഷം നവകേരള നിര്‍മാണം ദ്രുതവേഗതയില്‍ പുരോഗമിക്കുന്നു. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്കെല്ലാം ആശ്വാസം മുന്‍ഗണനാക്രമത്തില്‍ ലഭിച്ചു.തുടര്‍നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നു.പ്രയാളകാലത്ത് കേരളം കൈകൊണ്ട നടപടികളും അതിജീവിച്ച രീതികളും അന്തരാഷ്ട്ര മാധ്യമങ്ങള്‍ വരെ അംഗീകരിച്ചതാണ് .ആ പ്രവര്‍ത്തന രീതിയാണോ മുഖ്യമന്ത്രി മാറ്റേണ്ട ശൈലി ?അതോ രാഷ്ട്രീയഭേദമില്ലാതെ പ്രതിപക്ഷനേതാവിനെയടക്കം യോജിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവര്‍ത്തന ശൈലിയോ ?

ഇനി നിപ്പ വൈറസ് വന്നപ്പോള്‍ കാര്യക്ഷമായി നേരിട്ട് വലിയ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ച ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തന ശൈലിയെ ബാള്‍ട്ടിമോറിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ചതു നമ്മള്‍ മറന്നിട്ടില്ല

വെളുക്കെ ചിരിച്ചു മാധ്യമശ്രദ്ധയ്ക്കായി നാടകങ്ങള്‍ നടത്താതെ അര്‍ഹത മാത്രം മുന്‍ഗണനയ്ക്ക് അടിസ്ഥാനമാക്കി ,വെയിലത്തും മഴയത്തും വരിനിര്‍ത്താതെ പാവപെട്ടവര്‍ക്കും സാധരണക്കാര്‍ക്കും ദുരിതാശ്വാസം വിതരണം ചെയ്യുന്ന ശൈലി മുഖ്യമന്ത്രി അവസാനിപ്പിക്കണോ ? ക്ഷേമപെന്‍ഷനുകള്‍ വീടുകളിലും അക്കൗണ്ടിലും എത്തിക്കുന്ന ശൈലി മുഖ്യമന്ത്രി മാറ്റണോ ?

ആരോഗ്യരംഗത്തും ശുചിത്വ രംഗത്തും നടത്തുന്ന ആശാവഹമായ പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് .എട്ടുമാസം കൊണ്ട് ഒന്നാം ഘട്ടംവൈറോളജി ഇന്‍സ്റ്റിട്യൂട്ട് യാതാര്‍ഥ്യമായത് മുഖ്യമന്ത്രിയുടെ നിശ്ച്ചയ ദാര്‍ഢ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് . അങ്ങനെ ഒരു ആശയം ഉരിത്തിരിഞ്ഞപ്പോള്‍ തന്നെ ബന്ധപെട്ടവരുമായി ആശയവിനിമയം നടത്തി അത് യാഥാര്‍ഥ്യത്തില്‍ എത്തിച്ചു. അല്ലേലും ഇതൊരു കടുംപിടിത്തം തന്നെ

നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആയി മാറ്റിയതും, സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന വിദ്യാഭ്യാസ രംഗത്തെ പുതു ശൈലി വന്നത് നല്ലതാണോ? പ്രൈവറ്റ് സ്‌കൂളുകളുടെ കഴുത്തറപ്പന്‍ തലവരി ഫീസിനെ എതിര്‍ത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്ആക്കി ഈ വര്‍ഷം രണ്ടു ലക്ഷം പുതിയ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടിയയത്.ഇതില്‍ വിഷമിക്കുന്നവര്‍ ആരെങ്കിലും ഉണ്ടോ? നമുക്കു പരിശോധിക്കണം .. ക്രിസ്ത്യന്‍ പാതിരികള്‍.. മുസ്ലിം മാനേജ്മന്റ്, എന്‍.എസ്.എസ് ...എസ്.എന്‍.ഡി.പി. ഇവര്‍ക്കിടയില്‍സര്‍ക്കാര്‍ സ്‌കൂളുകള്‍ വലിയ മുന്നേറ്റങ്ങളിലേക്ക് പോയാല്‍ ആര്‍ക്കാണ് ദോഷം..?

മുകളില്‍ പറഞ്ഞ ടീംസിന്റെ വമ്പന്‍ സ്‌കൂളുകള്‍ക്ക് അത് വലിയ ആഘാതമായിരിക്കും...അവരുടെ സ്‌കൂളിലെ കുട്ടികള്‍ കുറഞ്ഞാല്‍...അവരുടെ വരുമാനത്തിനു വലിയ രീതിയിലുള്ള ഇടിവ് സംഭവിക്കും. അവര്‍ക്ക് അത് തുടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അത് മാത്രമല്ല... സര്‍ക്കാര്‍ സ്‌കൂളുകള്‍ സാംസ്‌ക്കാരികമായൊരു ബോധവും സൃഷ്ടിക്കുന്നുണ്ട്.. വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള ആലയങ്ങളാണ് സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍...അവിടെ നാനാ ജാതിമതസ്ഥരുടെ കുട്ടികള്‍ ഒരുമിച്ച് പഠിക്കുമ്പോള്‍.. അവരില്‍ സഹവര്‍ത്തിത്വവും സ്‌നേഹവും ഇതരമത സ്‌നേഹവും വളര്‍ന്നു വരും..

നിലവില്‍ ജനിച്ച മതത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നൊരു കുട്ടിയുടെ തലച്ചോറിനെ തകര്‍ക്കല്‍ എത്രയോ എളുപ്പമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ..സ്വാഭാവികമായും ഈ കൂട്ടരെല്ലാം ഒരുമിക്കാന്‍ ഇതിനെക്കാള്‍ വലിയൊരു കാരണം ആവശ്യമുണ്ടോ...?അവരുടെ കടയ്ക്കലാണ് കോടാലി വെച്ചിരിക്കുന്നത്...അവര്‍ വോട്ടുകള്‍ മറിച്ചിരിക്കാം വെറുതെ ശബരിമലയും ധര്‍ഷ്ട്യവും ഒക്കെപറഞ്ഞു കേരളത്തിലെ ജനങ്ങളെ വോട്ടിന്റെ എണ്ണം നോക്കി കബളിക്കരുത് .ഇത് തന്നെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ ആധൂനിക സൗകര്യങ്ങളുടേതു ആയി മാറിയപ്പോള്‍ പ്രൈവറ്റ് ആശുപത്രി മാഫിയ , ഫര്‍മിസ്യൂട്ടിക്കല്‍ മാഫിയ ഇവരൊക്കെ ഒളിഞ്ഞിരുന്നു തലപൊക്കിയത്

പ്രമാണിമാരുടെ ബുദ്ധി അങ്ങ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. നാലു വോട്ടു കുറഞ്ഞാലും ഭാവി വികസനമാണ് ആധുനിക കേരളീയസമൂഹം ഈ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീഷിക്കുന്നത്.

പ്രളയത്തിനു ശേഷം നാടിന്റെ നവനിര്‍മ്മിതിക്ക് കാണാവുന്നവരെയൊക്കെ കണ്ടു സഹായം തേടിയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചും , വിദേശ സഹായങ്ങള്‍ അടക്കം കണ്ടെത്തിയും പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി ക്രിയാത്മകമായി ഇടപെടുന്ന ശൈലി വേണ്ടന്നാണോ പറയേണ്ടത്?

പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും , അക്രമസംഭവങ്ങളിലും മുഖംനോക്കാതെ നടപടി സ്വീകരിച്ചതും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉദാഹരണത്തിനു സിനിമ നടനോ , ബിഷപൊ , പള്ളിലച്ചനോ എന്ന് നോക്കാതെ കേസ് എടുത്തു ജയില്‍ അടച്ചമുഖ്യമന്ത്രി മാറ്റേണ്ട ശൈലിയാണോ?

ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റെ സുപ്രധാന വിധിയെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും സ്വാഗതം ചെയ്യുകയും, ഭരണഘടന സ്ഥാപനം എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാനുളള ബാധ്യത നിറവേറ്റുവാന്‍ ശ്രമിച്ചതും , ലോകം മാറുന്നത് മനസിലാക്കി സ്ത്രീപുരുഷ തുല്യതയ്ക്ക് വേണ്ടി നിലപാടില്‍ ഉറച്ച് നിലകൊണ്ടതുമാണോ മുഖ്യമന്ത്രിമാറ്റേണ്ട ശൈലി മാറ്റം എന്ന് പറയുന്നുവെങ്കില്‍ പുതിയതായി വന്ന കേന്ദ്ര മന്ത്രി സഭ ഒരു ഓര്‍ഡിനന്‍സിലൂടെ സ്ത്രീ പ്രവേശനം സാധ്യമാക്കാമല്ലോ.

അതുകൊണ്ടാണ് ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞെതെങ്കില്‍ എന്തുകൊണ്ടാണ് ശബരിമല ഇരിക്കുന്ന പത്ത നം തിട്ടയില്‍ പോലും ബിജെപി മൂന്നാം സ്ഥാനത്തു എത്തിയത് !ഇത്തരത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ഭരണശൈലിയാണോ മുഖ്യമന്ത്രി മാറ്റേണ്ടത് ?ചിലര്‍ പറയുന്നു ആചാരം സംരക്ഷിക്കാത്തതിന്റെ പേരിലാണെന്ന്,മറ്റു ചിലര്‍ പറയുന്നു തീവ്രഹിന്ദുത്വത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ രക്ഷകനെ കണ്ടത് രാഹുല്‍ ഗാന്ധിയിലായത് കൊണ്ട് ഒന്നടങ്കം വോട്ടുകള്‍ കോണ്‍ഗ്രസ്സിന് കിട്ടിയത് കൊണ്ടാണെന്ന്.

അല്ലെങ്കില്‍ എന്ത് , പൊതിച്ചോറുമായി പാവങ്ങളെ തേടിചെല്ലുന്നതിനു, രക്തം തേടി വരുന്ന ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കുന്നതിന് , ശുചീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനു, നദികളും തോടുകളും വീണ്ടെടുക്കുന്നതിനു, മാലിന്യ മുക്തമാക്കുന്നതിനു, വരള്‍ച്ച നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നതിനു, മതേതര ഭാരതത്തിന്ന് വേണ്ടി, സ്ത്രീയും പുരുഷനും ഒന്നിച്ച് കൈകോര്‍ക്കുന്ന ഒന്നിച്ചധികാരം പങ്കിടുന്ന വിവേചനമില്ലാത്ത സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി ധാര്‍ഷ്ട്യക്കാരെന്റെ കൂടെ നില്‍ക്കാന്‍ മലയാളിക്ക് യാതൊരു മടിയുമില്ല ...
Join WhatsApp News
Boby Varghese 2019-06-08 20:36:35
The flood was not because of unexpected rain. There was ample warnings. Flood was the product of disastrous dam control by inexperienced management.
George Neduvelil 2019-06-21 09:26:54
Those who are engaged in education business, hospital business, forest encroachment by  installing cross are the ones who demand that the Chief Minister change the style of his governing. Dogs may bark, caravan will move!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക