Image

മോദി കേരളത്തെ പരിഗണിക്കാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

കല Published on 09 June, 2019
മോദി കേരളത്തെ പരിഗണിക്കാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

കേരളത്തെ പരിഗണിക്കാന്‍ മോദി ഒരിക്കലും തയാറാകില്ലെന്ന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി. വാരണാസി പോലെയാണ് തനിക്ക് കേരളമെന്ന് മോദി പറയും. പക്ഷെ ഒരിക്കലും ഉത്തര്‍പ്രദേശിന് കൊടുക്കുന്ന പരിഗണന കേരളത്തിന് കൊടുക്കില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര ഗവണ്‍മെന്‍റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടും മോദിക്ക് രണ്ടു നീതിയാണ്. 
ആര്‍.എസ്.എസ് ആശയങങള്‍ അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ല എന്ന നിലപാടാണ് മോദിക്കെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ജനങ്ങളെ പരിഗണിക്കാതെ സര്‍ക്കാരിന് മുമ്പോട്ടു പോകാനാവില്ലെന്നും കേരളത്തിലെ ജനപ്രതിനിധിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക