Image

രാജമ്മയ്ക്ക് മുമ്പിലേക്ക് സേഹവുമായി രാഹുല്‍ ഗാന്ധിയെത്തി

കല Published on 09 June, 2019
രാജമ്മയ്ക്ക് മുമ്പിലേക്ക് സേഹവുമായി രാഹുല്‍ ഗാന്ധിയെത്തി

ഏറെ വൈകാരികതയുള്ള ഒരു കൂടികാഴ്ചയായിരുന്നു അത്. വയനാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രാജമ്മയെന്ന 72 കാരിയെ കാണാന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി. 1970ല്‍ രാഹുല്‍ ഗാന്ധി ജനിച്ച ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്സായിരുന്നു രാജമ്മ. അമ്മ സോണിയയും, അച്ഛന്‍ രാജീവ് ഗാന്ധിയും രാഹുലിനെ താലോലിക്കുന്നതിന് മുമ്പ് രാഹുലിനെ തലോടിയ കൈകളാണ് തന്‍റേതെന്ന് സ്നേഹത്തോടെ രാജമ്മ പറഞ്ഞു. അല്പ സമയം രാജമ്മയോട് സ്നേഹാന്വേഷണം നടത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. തന്നെ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ നേരില്‍ കാണാനെത്തിയതാണ് രാഹുല്‍ ഗാന്ധി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക