Image

നിപയുടെ ഭീതി ഒഴിയുന്നു; അതീജ ജാഗ്രതയില്‍ തന്നെ ആരോഗ്യ വകുപ്പ്

കല Published on 09 June, 2019
നിപയുടെ ഭീതി ഒഴിയുന്നു; അതീജ ജാഗ്രതയില്‍ തന്നെ ആരോഗ്യ വകുപ്പ്

നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില ദിനംപ്രതി ഏറെ മെച്ചപ്പെട്ടു വരുന്നത് ആരോഗ്യ വകുപ്പിന് ആശ്വസമാകുന്നു. കൂടാതെ രോഗ ലക്ഷണങ്ങള്‍ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന പതിനൊന്ന് പേരില്‍ ആര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. 
എന്നാല്‍ നിപയെ പിടിച്ചു നിര്‍ത്തിയെങ്കില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിപ ബാധിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ പെട്ടവരുടെ വിവര ശേഖരണം ആരോഗ്യവകുപ്പ് ഇപ്പോഴും തുടരുകയാണ്. ഹൈറിസ്ക് വിഭാഗത്തില്‍പെടുത്തിയ 52 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി തൊടുപുഴയിലും പറവൂരിലും നടപടികള്‍ തുടരുകയാണ്. വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് പരിശോധനക്കായ് സാംപിളുകള്‍ ശേഖരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക