Image

ഒരു വശത്ത് വീട്ടുകാര്‍ ഒരു വശത്ത് കൂട്ടുകാര്‍; ദുരൂഹമായി ഇപ്പോവും ബാലുവിന്‍റെ മരണം.

കല Published on 09 June, 2019
ഒരു വശത്ത് വീട്ടുകാര്‍ ഒരു വശത്ത് കൂട്ടുകാര്‍; ദുരൂഹമായി ഇപ്പോവും ബാലുവിന്‍റെ മരണം.

സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആരോപണങ്ങളുടെ ഒരു വശത്ത് വീട്ടുകാരും, മറ്റൊരു വശത്ത് ബാലുവിന്‍റെ ബന്ധുക്കളുമാണ്. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിന് ബാലുവിന്‍റെ വിവാഹത്തോളം തന്നെ പഴക്കമുണ്ട്. 
മകന്‍  വലിയ സംഗീതജ്ഞനായി തീരുമെന്നും കുടുംബത്തിന് താങ്ങാകുമെന്നുമാണ് ബാലുവിന്‍റെ അച്ഛന്‍ കരുതിയിരുന്നത്. എന്നാല്‍ മകന്‍റെ വിവാഹ വാര്‍ത്ത അവരെ ഞെട്ടിച്ചു. രോഗിയായ സഹോദരിയെപ്പോലും അവഗണിച്ച് ബാലു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പോയത് അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് മുതല്‍ സുഹൃത്തുക്കള്‍ മാത്രമാണ് ബാലുവിന് തണലായത്. വിവാഹം നടത്തിക്കൊടുത്തതും കൂട്ടുകാര്‍ തന്നെ. 
വിവാദങ്ങളില്‍ ഏറെ പൊങ്ങി വന്ന പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലുവിന് ഏറ്റവും അടുത്ത സൗഹൃദം. ഡ്രൈവറായി അര്‍ജ്ജുന്‍ എത്തുന്നതും ഈ കുടുംബം വഴിയാണ്. ബാലു വിദേശ യാത്രകള്‍ പോകുമ്പോള്‍ ഭാര്യ ലക്ഷമി താമസിച്ചിരുന്നതും ഈ കുടുംബത്തിനൊപ്പമായിരുന്നു. 
ബാലുവിന്‍റെ സുഹൃത്തുക്കള്‍ ഒരു വശത്തും ബന്ധുക്കള്‍ മറ്റൊരു വശത്തുമായി നടത്തുന്ന പോരാട്ടമാണോ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുകളായി കാണുന്നത് എന്ന് സംശയിക്കുന്നവരുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക