Image

രജനികാന്തിനെ വിശ്വസിക്കരുതെന്ന് സുബ്രമണ്യം സ്വാമി

കല Published on 09 June, 2019
രജനികാന്തിനെ വിശ്വസിക്കരുതെന്ന് സുബ്രമണ്യം സ്വാമി

തമിഴകം പിടിച്ചെടുക്കാന്‍ ബിജെപിയുടെ തുറുപ്പുചീട്ടാണ് രജനികാന്ത്. അത് എപ്പോള്‍ പുറത്തിറക്കുമെന്നേ ഇനി അറിയാനുള്ളു. രജനികാന്തിന്‍റെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുകയും അത് എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുകയും അങ്ങനെ രജനി ബിജിപിയുടെ സഖ്യകക്ഷി നേതാവായി തമിഴകം ഭരിക്കുകയും ചെയ്യുന്നതാണ് അമിത് ഷാ കാണുന്ന മനോഹര സ്വപ്നം. 
എന്നാല്‍ രജനികാന്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് മുതിര്‍ന്ന ബിജെപി നേതാവായ സുബ്രമണ്യം സ്വാമി ഇപ്പോള്‍ ആരോപിക്കുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇതുവരെയും പ്രതകരിക്കാന്‍ ധൈര്യം കാണിക്കാത്തയാളാണ് രജനികാന്ത്. 
പാര്‍ട്ടി പ്രഖ്യാപിക്കും എന്ന് പറഞ്ഞ് രജനി ആരാധകരെയും ബിജെപിയെയും ഒരുപോലെ വിഡ്ഡികളാക്കുകയാണ്. സത്യത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള ധൈര്യം രജനിക്കില്ല. രജനിയെ വിശ്വസിച്ച് രാഷ്ട്രീയം പ്ലാന്‍ ചെയ്താല്‍ അത് ബിജെപിയുടെ മണ്ടത്തരമായിരിക്കുമെന്നും സുബ്രമണ്യം സ്വാമി പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക