Image

പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ല. രാഹുലിനെ ഭാരത യാത്രയ്ക്ക് ഇറക്കാന്‍ കോണ്‍ഗ്രസ് പദ്ധതി

കല Published on 09 June, 2019
പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ല. രാഹുലിനെ ഭാരത യാത്രയ്ക്ക് ഇറക്കാന്‍ കോണ്‍ഗ്രസ് പദ്ധതി

2019 ലോക്സഭ ഇലക്ഷനില്‍ അടിത്തറ ഇളകുകയല്ല ഒഴുകിപ്പോകുകയാണ് കോണ്‍ഗ്രസിന് സംഭവിച്ചത്. തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം സംഭവിച്ചതിനെ തുടര്‍ന്ന് കൂട്ടരാജികളും കൂറുമാറ്റങ്ങളും ബിജെപിയിലേക്ക് നേതാക്കളുടെ ചേക്കേറലും കാരണം വന്‍ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കൈയ്യിലുള്ള സംസ്ഥാനങ്ങള്‍ പോലും പിടിവിട്ടുപോകുമെന്ന അവസ്ഥയാണ് നേരിടുന്നത്. 
ഇതിന് പ്രതിവിധിയാക്കാനും കോണ്‍ഗ്രസിന്‍റെ വേരുകള്‍ രാജ്യത്ത് ശക്തിപ്പെടുത്താനും അണികളെ ചേര്‍ത്ത് നിര്‍ത്താനും വേണ്ടി രാഹുല്‍ ഗാന്ധിയെ ഭാരത യാത്രയ്ക്ക് ഇറക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രൂപം നല്‍കുന്ന പദ്ധതി. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ 14 മാസം നീണ്ടു നിന്ന പ്രജ സങ്കല്പ യാത്രയ്ക്ക് സമാനമായിട്ടാണ് ഭാരത യാത്ര നടത്താന്‍ ഒരുങ്ങുന്നത്. ഈ യാത്രയിലൂടെയാണ് ജഗന്‍ ജനങ്ങളുടെ വിശ്വാസം നേടിയതും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയതും. ഇതേ മോഡലില്‍ ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് രാഹുലിനെ യാത്രക്കിറക്കിയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക