Image

ഇന്ത്യ - മാലി കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി

Published on 09 June, 2019
ഇന്ത്യ - മാലി കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി


ഇന്ത്യയെയും മാല്‌ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട്‌ കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാല്‌ദ്വീപ്‌ പ്രസിഡണ്ടും തമ്മില്‍ ശനിയാഴ്‌ച നടന്ന ചര്‍ച്ചയിലാണ്‌ കൊച്ചി-മാലി കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാന്‍ ധാരണയായത്‌.

യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സര്‍വീസാണ്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിലെ ടൂറിസം വികസനത്തിന്‌ ഈ സര്‍വീസ്‌ ഏറെ പ്രയോജനപ്പെടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക