Image

സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും; മെഡിക്കല്‍ സീറ്റില്‍ പത്ത്‌ ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്‌

Published on 09 June, 2019
സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും; മെഡിക്കല്‍ സീറ്റില്‍ പത്ത്‌ ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്‌


തിരുവനന്തപുരം: സാമ്പത്തീക സംവരണം മെഡിക്കല്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 10 ശതമാനം സീറ്റ്‌ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം ചെയ്യും.

എം.സി.ഐ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കും 10 ശതമാനം സംവരണം. ഇത്‌ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നാളെ ഉണ്ടാകും. സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ കോളേജുകളില്‍ 25 ശതമാനംവരെ സീറ്റ്‌ വര്‍ധിപ്പിച്ച്‌ നല്‍കാമെന്ന്‌ എം.സി.ഐ നിര്‍ദേശമുണ്ട്‌.

ഇത്‌ ഓരോ കോളേജുകളിലെയും സൗകര്യങ്ങളെ അടിസ്ഥാനമാക്കി ഏതെല്ലാം കോളേജുകളില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനാകുമെന്ന്‌ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ സര്‍ക്കാരിനെ അറിയിക്കും.


സാമ്പത്തികസംവരണം ഉത്തരവിറങ്ങിയശേഷം പ്രവേശന കമീഷണര്‍ കീം പ്രോസ്‌പെക്ടസില്‍ ആവശ്യമായ ഭേദഗതി വരുത്തി പ്രവേശന വിജ്ഞാപനം ഇറക്കും. 25 ശതമാനം സീറ്റ്‌ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ എം.ബി.ബി.എസ്‌ പഠനം സാധ്യമാകുമെന്നും ദേശാഭിമാറിപ്പോര്‍ട്ട്‌ ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക