Image

ഇടതുപക്ഷം ആത്മപരിശോധന നടത്തണം: വി.എസ്

Published on 09 June, 2019
ഇടതുപക്ഷം ആത്മപരിശോധന നടത്തണം: വി.എസ്
ഹരിപ്പാട്: ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നതിൽ അത് പരിമിതപ്പെടുത്തരുത്. ആർ.ശങ്കരനാരയണൻ തമ്പി ഫൗണ്ടേഷന്റെ ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വി.എസ്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പും തിരഞ്ഞെടുപ്പുകളിൽ മത സാമുദായിക വർഗീയ ശക്തികൾ ഇല്ലാതിരുന്നിട്ടില്ല. പക്ഷേ അവയെ മറികടക്കാൻ അന്ന് ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറാൻ അനുവദിച്ചത് തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ടെന്ന പൊതു വിലയിരുത്തൽ വന്നിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക