Image

ബീഹാറിന് പുറത്ത് എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു ,തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

Published on 09 June, 2019
ബീഹാറിന് പുറത്ത് എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു ,തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

 ബീഹാറിന് പുറത്ത് എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ഡല്‍ഹിയില്‍ നടന്ന ജെ.ഡി.യു ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിലാണ് തീരുമാനം.ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ജെ.ഡി.യു തീരുമാനമെടുത്തിട്ടുണ്ട്.

എന്‍.ഡി.എയുമായി ജെ.ഡി.യുവിന് ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് യോഗം നടന്നത്. ഒരു ക്യാബിനറ്റ് പദവി മാത്രം വാഗ്ദാനം ചെയ്തതിനാല്‍ കേന്ദ്രമന്ത്രി സഭയുടെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക