Image

ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവ്

Published on 10 June, 2019
ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍  ഇടിവ്
തിരുവനന്തപുരം: ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവ്‌. കഴിഞ്ഞ മണ്ഡലം മകരവിളക്ക്‌ തീര്‍ത്ഥാടന കാലത്താണ്‌ വരുമാനത്തില്‍ വന്‍ കുറവ്‌ രേഖപ്പെടുത്തിയത്‌.
178,75,54,333 രൂപയായിരുന്നു ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു.

ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലാണ്‌ 78 കോടി രൂപയുടെ കുറവുണ്ടായത്‌. ഈ വിവരങ്ങള്‍ വ്യക്തമാകുന്നത്‌ ദേവസ്വം അക്കൗണ്ട്‌ ഓഫീസറുടെ റിപ്പോര്‍ട്ടിലില്‍ നിന്നാണ്‌.

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ്‌ വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട്‌ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക