Image

നടി ശരണ്യയ്‌ക്ക്‌ ഏഴാമതും ട്യൂമര്‍; സഹായമഭ്യര്‍ത്ഥിച്ച്‌ സഹപ്രവര്‍ത്തകര്‍

Published on 10 June, 2019
നടി ശരണ്യയ്‌ക്ക്‌ ഏഴാമതും ട്യൂമര്‍; സഹായമഭ്യര്‍ത്ഥിച്ച്‌ സഹപ്രവര്‍ത്തകര്‍


കൊച്ചി: ട്യൂമറിനെതിരായ പോരാട്ടത്തില്‍ വീണ്ടും വീണുപോയി സിനിമാ-സീരിയല്‍ നടി ശരണ്യ ശശി. താരം ഇപ്പോള്‍ നയിക്കുന്നത്‌ ശോചനീയമായ ജീവിതമാണെന്നും രക്ഷിക്കാന്‍ സുമനസുകള്‍ കനിയണമെന്നും അഭ്യര്‍ത്ഥിച്ച്‌ സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ്‌ പാലാക്കാരന്‍ രംഗത്തെത്തിയതോടെയാണ്‌ സംഭവം പുറംലോകംറിഞ്ഞത്‌.

സൂരജ്‌ ഫേസ്‌ബുക്ക്‌ വീഡിയോയിലൂടെയാണ്‌ നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ആറുവര്‍ഷം മുമ്‌ബ്‌ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ട്യൂമര്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുങ്ങുകയാണ്‌.

വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ്‌ ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്‌ബത്തികമായി സഹായിക്കണമെന്നും നടിയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ്‌ പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ നടി സീമ ജി നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം.

'പല കലാകാരന്മാര്‍ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട്‌ പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട്‌ ആരും വന്നെന്ന്‌ വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്‌.'-സൂരജ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക