Image

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യയുടെ ഹര്‍ജി സുപ്രീംകോടതിയില്‍

Published on 10 June, 2019
യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യയുടെ ഹര്‍ജി സുപ്രീംകോടതിയില്‍


ഡല്‍ഹി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹ മാധ്യമങ്ങളില്‍ വിഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു.

ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത്‌ കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ഹര്‍ജി നാളെ പരിഗണിക്കും.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്‌ അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്ന്‌ കയറ്റമാണെന്ന്‌ ആരോപിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ഡല്‍ഹി പ്രസ്സ്‌ ക്ലബ്ബിന്‌ മുന്നില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. അറസ്റ്റിനെതിരെ വന്‍പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക